കോഴിക്കോട്: മാധ്യമം-മീഡിയവണ്‍-എ.എം മോട്ടോഴ്സ് നെക്സ ബെസ്റ്റ് മിനിസ്റ്റര്‍ അവാര്‍ഡ് രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.
ജനങ്ങളും വിദഗ്ധ സമിതിയും ചേര്‍ന്ന് നാലു മന്ത്രിമാരെയാണ് രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. ഷിബു ബേബിജോണ്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനന്‍, എം.കെ. മുനീര്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. എസ്.എം.എസ് വhഴിയും ഓണ്‍ലൈനായും വോട്ട് രേഖപ്പെടുത്താം.
മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍, സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്, പത്രപ്രവര്‍ത്തകനും മീഡിയ അക്കാദമി മുന്‍ ചെയര്‍മാനുമായ എന്‍.പി. രാജേന്ദ്രന്‍, മുന്‍ നിയമസഭാ സെക്രട്ടറി ഡോ. എന്‍.കെ. ജയകുമാര്‍, മീഡിയവണ്‍ ഡയറക്ടര്‍ വയലാര്‍ ഗോപകുമാര്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. ജനുവരി ആദ്യവാരം മുതല്‍ എസ്.എം.എസ് വഴിയും ഓണ്‍ലൈന്‍ വഴിയും വോട്ടെടുപ്പ് ആരംഭിച്ചിരുന്നു. മന്ത്രിമാര്‍ക്ക് ലഭിച്ച വോട്ടിന്‍െറയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് നാലുപേരെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. ഇനി ഇവര്‍ക്കുള്ള വോട്ടിങ് തുടരും. തുടര്‍ന്ന് ജൂറി അംഗങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ച മന്ത്രിമാരുമായി മുഖാമുഖം നടത്തും. ഇതിന് ശേഷമായിരിക്കും അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.