തിരുവനന്തപുരം: മുഖ്യമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് നിയമസഭയുടെ ചരിത്രത്തില്‍ ഇത് നാലാം തവണ. ആര്‍. ശങ്കര്‍, സി. അച്യുതമേനോന്‍, ഇ.കെ. നായനാര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ഗാമികള്‍. 1964-65 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായിരിക്കെ ’64 ഫെബ്രുവരി 28ന് അവതരിപ്പിച്ചത്. 1971-72 വര്‍ഷത്തെ ബജറ്റാണ് സി. അച്യുതമേനോന്‍ ’71 മാര്‍ച്ച് 19ന് അവതരിപ്പിച്ചത്. 1987-88 വര്‍ഷത്തെ ബജറ്റാണ് ’87 മാര്‍ച്ച് 28ന് ഇ.കെ. നായനാര്‍ അവതരിപ്പിച്ചത്.
കെ. കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരിക്കെ നാലുതവണ ബജറ്റ് അവതരിപ്പിച്ച ഉമ്മന്‍ ചാണ്ടിക്ക് ഇത് അഞ്ചാം ബജറ്റാണ്. മന്ത്രിസഭ നിലവില്‍ വന്ന ഉടന്‍ വകുപ്പുവിഭജനം പൂര്‍ത്തിയാകാതിരുന്നതിനാലാണ് നായനാര്‍ക്ക് ബജറ്റ് അവതരിപ്പിക്കേണ്ടി വന്നത്. ധനമന്ത്രിയായിരുന്ന കെ.എം. മാണി ബാര്‍ കോഴക്കേസില്‍പെട്ട് രാജിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിക്ക് ഇത്തവണ ബജറ്റ് അവതരിപ്പിക്കേണ്ടി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.