ചെമ്പരിക്ക ഖാദിയുടെ മരണം ആത്മഹത്യയാണെന്ന സി.ബി.ഐ റിപ്പോര്‍ട്ട് കോടതി തള്ളി

കൊച്ചി: കടലില്‍ മരിച്ചനിലയില്‍ കണ്ടത്തെിയ ചെമ്പിരിക്ക -മംഗളൂരു ഖാദി സി.എം. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്തതാണെന്ന സി.ബി.ഐയുടെ അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി. പുതിയ സംഘത്തെ നിയമിച്ച് ശാസ്ത്രീയ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കെ. കമനീസ് തുടരന്വേഷണത്തിന് ഉത്തരവിട്ടു. മൗലവിയുടെ മകന്‍ മുഹമ്മദ് ഷാഫി നല്‍കിയ ഹരജി പരിഗണിച്ച കോടതി മരണവുമായി ബന്ധപ്പെട്ട് മൂന്ന് കാര്യങ്ങളില്‍ അന്വേഷണം നടത്തി മേയ് 27ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

2010 ഫെബ്രവരി 15നാണ് ഖാദിയുടെ മൃതദേഹം ചെമ്പിരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിന് സമീപം കണ്ടത്തെിയത്. വീടിന് ഒരു കിലോമീറ്റര്‍ അകലെയുള്ള ഈ പാറക്കെട്ടില്‍നിന്ന് മൗലവിയുടെ ചെരിപ്പ്, കണ്ണട എന്നിവ കണ്ടത്തെിയിരുന്നു. രോഗബാധിതനായ ഒരാള്‍ക്ക് പരസഹായമില്ലാതെ ഇത്രയും ദൂരം ഒറ്റക്ക് നടന്ന് പാറക്കെട്ടിന് മുകളില്‍ കയറിച്ചെല്ലാന്‍ കഴിയുമോ എന്നത് വിദഗ്ധ മെഡിക്കല്‍ സംഘത്തിന്‍െറ സഹായത്തോടെ അന്വേഷിക്കണം.
 മരണത്തിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് ഏറ്റവും നൂതന മന$ശാസ്ത്ര അന്വേഷണവും നടത്തേണ്ടതുണ്ട്. ഈ അന്വേഷണത്തില്‍ ആത്മഹത്യ ചെയ്യുന്നയാളുടെ മാനസികാവസ്ഥ അറിയാവുന്ന വിഗദ്ധനെയും മറ്റ് മന$ശാസ്ത്ര വിദഗ്ധരെയും ഉള്‍പ്പെടുത്തണം. ഇവരുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ അന്തിമ നിഗമനത്തിലത്തൊവൂ -കോടതി നിര്‍ദേശിച്ചു.

മൗലവി മംഗളൂരു-കാസര്‍കോട് മേഖലയിലെ 140ഓളം മഹല്ലുകളുടെ ഖാദിയായിരുന്നു. കരളിന് കാന്‍സര്‍ ബാധയുണ്ടായിരുന്നെങ്കിലും മതപരമായ ജീവിതം നയിക്കുന്ന മൗലവി ആത്മഹത്യ ചെയ്യില്ളെന്ന ഹരജിയിലെ വാദങ്ങള്‍ കണക്കിലെടുത്താണ് കോടതി ശാസ്ത്രീയ അന്വേഷണത്തിന് നിര്‍ദേശിച്ചത്. മൗലവിയുടെ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും മൊഴിയെടുക്കേണ്ടതുണ്ടെന്നും ഉത്തരവിലുണ്ട്. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റിരുന്ന മൗലവിയുടെ വീട്ടിലുള്ളവര്‍ മൗലവി മരിച്ച ദിവസം രാവിലെ 10 വരെ ഉണരാതിരുന്നത് എന്തുകൊണ്ടാണെന്ന് കണ്ടത്തെണമെന്നും കോടതി നിര്‍ദേശിച്ചു. വീട്ടിലുള്ളവരെ എന്തെങ്കിലും തരത്തില്‍ ഉറക്കിക്കിടത്തിയിരിക്കാമെന്ന സംശയം ഉന്നയിച്ച സാഹചര്യത്തിലാണ് കോടതി ഈ നിര്‍ദേശം നല്‍കിയത്.
ആദ്യം ബേക്കല്‍ പൊലീസ് അന്വേഷിച്ച കേസ്, ക്രൈംബ്രാഞ്ച് അന്വേഷണത്തിനുശേഷമാണ് സി.ബി.ഐയുടെ കൈയിലത്തെിയത്. സി.ബി.ഐ തിരുവനന്തപുരം യൂനിറ്റ് അഡീഷനല്‍ എസ്.പിയായിരുന്ന നന്ദകുമാര്‍ നായരുടെ നേതൃത്വത്തിലെ സംഘമാണ് മൗലവി ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തോടെ അന്വേഷണം അവസാനിപ്പിച്ചത്. ആത്മഹത്യ ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് തങ്ങള്‍ എത്തിച്ചേര്‍ന്നതെന്നും ഈ നിഗമനം ശരിയാണെന്നുമായിരുന്നു സി.ബി.ഐയുടെ വാദം. എന്നാല്‍, അശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ ഈ നിഗമനത്തിലത്തെിയതെന്നായിരുന്നു ഹരജിക്കാരന്‍െറ വാദം.

സാമ്പത്തിക ബാധ്യതകളും മറ്റ് ഇടപാടുകളും അവസാനിപ്പിച്ചിരുന്നുവെന്നതാണ് ആത്മഹത്യാ നിഗമനത്തിലത്തൊനായി സി.ബി.ഐ ഉന്നയിക്കുന്ന കാരണം.
പള്ളിയുടെ പടികള്‍ കയറി പിതാവിന്‍െറ ഖബറിടത്തില്‍ പ്രാര്‍ഥിക്കാന്‍ പോയ അദ്ദേഹത്തിന് കടല്‍തീരം വരെ നടക്കാന്‍ കഴിയുമെന്നായിരുന്നു സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

എന്നാല്‍, ശക്തമായ വേലിയേറ്റമുണ്ടായിട്ടും പാറക്കെട്ടുകള്‍ക്ക് മുകളില്‍ കണ്ടത്തെിയ മൗലവിയുടെ ചെരിപ്പ് നനയുകയോ ഒഴുകിപ്പോവുകയോ ചെയ്യാതിരുന്നത് സംശയാസ്പദമാണെന്ന ബന്ധുക്കളുടെ ആശങ്ക അവസാനിപ്പിക്കാതെയാണ് സി.ബി.ഐ അന്വേഷണം നിര്‍ത്തിയിരുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.