തിരുവനന്തപുരം: മദ്യനിരോധം ശരിയല്ളെന്ന് പറഞ്ഞാല്‍ വോട്ട് നഷ്ടപ്പെടുമെന്ന ഭയം എല്‍.ഡി.എഫിനില്ളെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കെ.സി.ബി.സി കേരളം മുഴുവന്‍ അട്ടപ്പാടിയാക്കി മാറ്റരുത്.സഭയുടെ ഏറ്റവും വലിയ ധ്യാനകേന്ദ്രമുള്ളത് അട്ടപ്പാടിയിലാണ്. അവിടത്തെ അവസ്ഥ അച്ചന്മാരോട് ചോദിച്ചാല്‍ മതി. മദ്യനിരോധം ഒരിടത്തും പൂര്‍ണമായി വിജയിച്ചതായി കണക്കുകളില്ല.
സി.പി.ഐ നടത്തിയ ജനകീയയാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാനം.എല്‍.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ ഉഭയഭാനു കമീഷന്‍െറ അടിസ്ഥാനത്തിലുള്ള നിലപാടാവും മദ്യ ഉപഭോഗ വിഷയത്തില്‍ സ്വീകരിക്കുക.അധികാരത്തില്‍ തുടരാന്‍ അവകാശമില്ലാത്ത സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്നപൊതുസമ്മേളനം കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രനാണ്ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഹിന്ദു രാഷ്ട്രമെന്ന് പ്രചരിപ്പിച്ച് ബ്രിട്ടീഷുകാര്‍ക്ക് കൂട്ടുനിന്ന പ്രസ്ഥാനമാണ് ആര്‍.എസ്.എസ് എന്ന് അദ്ദേഹം പറഞ്ഞു. അവര്‍ക്ക് രാജ്യസ്നേഹത്തെക്കുറിച്ച് പറയാന്‍ അവകാശമില്ല. ആര്‍.എസ്.എസുകാര്‍ കമ്യൂണിസ്റ്റുകാരെ രാജ്യസ്നേഹം പഠിപ്പിക്കേണ്ടതില്ല. രാജ്യം ഭരിക്കുന്നത് കോര്‍പറേറ്റ് മുതലാളിമാരാണെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കളായ കെ.ഇ. ഇസ്മായില്‍, കെ. പ്രകാശ്ബാബു, കെ.പി. രാജേന്ദ്രന്‍, സി.എന്‍. ചന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, ജി.ആര്‍. അനില്‍, വി.പി. ഉണ്ണികൃഷ്ണന്‍, മുല്ലക്കര രത്നാകരന്‍, സത്യന്‍ മൊകേരി,ചലച്ചിത്രതാരം വിനയന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.