തെളിവുകള്‍ സരിത തിങ്കളാഴ്ച ഹാജരാക്കണം –സോളാര്‍ കമീഷന്‍

കൊച്ചി: ക്രോസ് വിസ്താരത്തിനായി സരിത എസ്. നായര്‍ തിങ്കളാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സോളാര്‍ കമീഷന്‍. കമീഷന്‍ മുമ്പാകെ വ്യാഴാഴ്ച സരിത ഹാജരായെങ്കിലും സുഖമില്ലാത്തതിനാല്‍ സംസാരിക്കാന്‍ കഴിയില്ളെന്ന് അറിയിക്കുകയായിരുന്നു. തൊണ്ടക്ക് സുഖമില്ലാത്തതിനാല്‍ ഡോക്ടര്‍ ശബ്ദവിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെന്നും ഒരാഴ്ചത്തെ വിശ്രമം വേണമെന്നും ആവശ്യപ്പെട്ട സരിതയുടെ അഭിഭാഷകന്‍ സി.ഡി. ജോണി ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കമീഷന്‍ മുമ്പാകെ ഹാജരാക്കി.
ഒരു സര്‍ട്ടിഫിക്കറ്റും ഇനി വിലപ്പോകില്ളെന്നും ഒരാഴ്ച പോയിട്ട് ഒരു ദിവസംപോലും സാവകാശം നല്‍കില്ളെന്നുമായിരുന്നു കമീഷന്‍െറ നിലപാട്. ഈ രീതിയില്‍ മുന്നോട്ടുപോകാനാകില്ല. വേണ്ടിവന്നാല്‍ ഡോക്ടര്‍മാരെ വിളിച്ചുവരുത്തും. ആരോഗ്യപ്രശ്നം പറഞ്ഞ് വിസ്താരം നീട്ടിക്കൊണ്ടുപോകാനാകില്ളെന്നും കമീഷന്‍ വ്യക്തമാക്കി.തുടര്‍ന്ന് ശബ്ദവിശ്രമം ആവശ്യമാണെന്ന നിലപാടില്‍ സരിതയും അഭിഭാഷകനും ഉറച്ചുനിന്നതിനത്തെുടര്‍ന്ന് മറ്റ് അഭിഭാഷകരുടെകൂടി അഭിപ്രായം കണക്കിലെടുത്ത് കമീഷന്‍ തിങ്കളാഴ്ചവരെ സാവകാശം നല്‍കുകയായിരുന്നു. കമീഷന്‍ മുമ്പാകെ ഹാജരാക്കാമെന്നുപറഞ്ഞ തെളിവുകള്‍ തിങ്കളാഴ്ച വരുമ്പോള്‍ ഹാജരാക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. അതേസമയം, പൊലീസ് അസോസിയേഷന്‍െറ ഹരജിയില്‍ ഹൈകോടതി നിര്‍ദേശപ്രകാരം സരിതയുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ഡി.ജി.പി മുദ്രവെച്ച കവറില്‍ കമീഷന് കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.