പാർട്ടികൊടിയുമേന്തി മരത്തിൽ കയറി ശുചീകരണ തൊഴിലാളികളുടെ ആത്ഹത്യ ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷന് മുന്നിൽ ആത്മഹത്യ ഭീഷണിയുമായി ശുചീകരണ തൊഴിലാളികൾ. അറിയിപ്പ് കൂടാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ചാണ് മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്.

പെട്രോൾ കുപ്പിയും കയറും സി.പി.എം കൊടിയുമേന്തി മരത്തിന് മുകളിലും താഴെയുമായി നിലയുറപ്പിച്ച അമ്പതോളം വരുന്ന പ്രതിഷേധക്കാരെ കോർപറേഷൻ മേയർ ആര്യ രാജേന്ദ്രൻ ഇടപ്പെട്ട് താഴെയിറക്കി. നിയമപരമായ എല്ലാ സഹായങ്ങളും നൽകാമെന്ന മേയറുടെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്.

13 വർഷത്തോളമായി നഗരസഭ പരിധിയിൽ മാലിന്യം നീക്കം ചെയ്യുന്ന ഇവരുടെ വാഹനങ്ങൾ അന്യായമായി പിടിച്ച് വെക്കുകയാണെന്നും തൊഴിലെടുക്കാൻ സമ്മതിക്കുന്നില്ലെന്നുമാണ് പറയുന്നത്. കഴിഞ്ഞ 16 ദിവസമായി വിഷയത്തിൽ കോർപറേഷന് മുന്നിൽ കുടിൽ കെട്ടി സമരത്തിലായിരുന്നു തൊഴിലാളികൾ.

എന്നാൽ, നഗരസഭയുടെ ഇടപെടൽ ഇല്ലാതായതോടെയാണ് ശനിയാഴ്ച രാവിലെ രണ്ട് തൊഴിലാളികൾ മരത്തിൽ കയറി ആത്ഹത്യ ഭീഷണി മുഴക്കിയത്. പിന്തുണയുമായി താഴെ സമരക്കാരും നിലയുറപ്പിച്ചതോടെ അടിയന്തിര ഇടപെടലുണ്ടാകുകയായിരുന്നു.

Tags:    
News Summary - Threatening cleaning workers by climbing trees; The strike ended with the Mayor's assurance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.