ആലുവ: തന്‍റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. നാലുതവണ മത്സരിച്ചവര്‍ മാറിനില്‍ക്കണമെന്ന് താൻ പറഞ്ഞിട്ടില്ല. പലര്‍ക്കും പല അഭിപ്രായങ്ങളുണ്ടാകും. വിജയസാധ്യതയുള്ളവര്‍ മത്സരിക്കണമെന്നും യുവാക്കള്‍ മത്സരിക്കണമെന്നും അഭിപ്രായമുണ്ടാകാം. എന്നാല്‍, ഹൈകമാന്‍ഡ് നിര്‍ദേശമനുസരിച്ചായിരിക്കും അന്തിമ തീരുമാനമെന്നും തങ്കച്ചന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.