സ്വകാര്യബസ് യാത്രാനിരക്ക് കുറക്കാന്‍ ചര്‍ച്ചനടത്തിയെന്ന് -തിരുവഞ്ചൂര്‍

കോട്ടയം: സ്വകാര്യബസുകളുടെ യാത്രാനിരക്ക് കുറക്കുന്നത് സംബന്ധിച്ച് ഉടമകളുമായി ചര്‍ച്ചനടത്തിയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈമാസം 24, 25 തീയതിക്കുള്ളില്‍ അന്തിമതീരുമാനം അറിയിക്കാമെന്ന് ബസുടമകള്‍ സമ്മതിച്ചിട്ടുണ്ട്. നിലപാട് അറിഞ്ഞശേഷം അടുത്തകാര്യങ്ങള്‍ ചെയ്യും. കെ.എസ്.ആര്‍.ടി.സിയുടെ യാത്രാനിരക്കില്‍നിന്ന് ഒരുരൂപ കുറച്ചത് ഗുണഭോക്താക്കള്‍ക്ക് ഗുണകരമായി. യാത്രാനിരക്ക് കുറച്ചതില്‍ കെ.എസ്.ആര്‍.ടി.സിയുടെ നഷ്ടം പ്രതിദിനം 22 ലക്ഷം രൂപയാണ്. ടിക്കറ്റിന് ഒരുരൂപ അധികമായി സെസ് ഏര്‍പ്പെടുത്തിയത് കെ.എസ്.ആര്‍.ടി.സി യാത്രക്കാരുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാനാണ്. ഇതിനൊപ്പം 1,35,000 വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ ആനുകൂല്യവും കെ.എസ്.ആര്‍.ടി.സിക്ക് നല്‍കാനായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.