ആര്‍.എസ്.പിയെ ആക്ഷേപിച്ചവര്‍ ബംഗാളില്‍ കോണ്‍ഗ്രസിനു പിന്നാലെ നടക്കുന്നു –എ.എ. അസീസ്

കുമളി: മുല്ലപ്പെരിയാര്‍ സമരങ്ങളുടെ ഭാഗമായി എടുത്തിട്ടുള്ള മുഴുവന്‍ കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എം.എല്‍.എ പറഞ്ഞു.
സി.പി.ഐ, സി.എം.പി പാര്‍ട്ടികള്‍ വിട്ട് ആര്‍.എസ്.പിയില്‍ ചേര്‍ന്നവരുടെ കണ്‍വെന്‍ഷനുശേഷം കുമളി ടൗണില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 ഇടതുമുന്നണി വിട്ട് യു.ഡി.എഫിലത്തെിയ ആര്‍.എസ്.പിയെ കോണ്‍ഗ്രസ് ബന്ധത്തിന്‍െറപേരില്‍ ആക്ഷേപിച്ചവര്‍ നിലനില്‍പിനായി ബംഗാളില്‍ കോണ്‍ഗ്രസിനുപിന്നാലെ നടക്കുകയാണെന്ന് അസീസ് പറഞ്ഞു.
ഹോളിഡേ ഹോമിലും കുമളി ടൗണിലും നടന്ന കണ്‍വെന്‍ഷനിലും യോഗത്തിലും നേതാക്കളായ ജി. ബേബി, തോമസ്, ജോസഫ്, ഗോപിനാഥന്‍ നായര്‍, എം. പോള്‍, ലാലിച്ചന്‍, എല്‍. രാജന്‍, സുനില്‍, അഡ്വ. പി.സി. എബ്രഹാം, കെ.എസ്. സുനില്‍കുമാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.