നിയമസഭാ തെരഞ്ഞെടുപ്പ്: ഹൈകമാന്‍ഡും കേരള നേതാക്കളുമായി ഇന്ന് ചര്‍ച്ച

തിരുവനന്തപുരം: നിയമസഭാതെരഞ്ഞെടുപ്പ് സംബന്ധിച്ച് കോണ്‍ഗ്രസിലെ നിര്‍ണായകചര്‍ച്ചകള്‍ തിങ്കളാഴ്ച ഡല്‍ഹിയില്‍ നടക്കും. തെരഞ്ഞെടുപ്പിന് ആര് നേതൃത്വം നല്‍കണമെന്നതടക്കം ചര്‍ച്ചക്ക് വിഷയമാകും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരെ മത്സരരംഗത്തിറക്കാന്‍ നീക്കമുണ്ട്. ഗുലാംനബി ആസാദ് നല്‍കിയ റിപ്പോര്‍ട്ടിന്‍െറകൂടി അടിസ്ഥാനത്തിലാകും ഡല്‍ഹിയിലെ ചര്‍ച്ചകള്‍.
 ഉമ്മന്‍ ചാണ്ടി ഇന്നലത്തെന്നെ ഡല്‍ഹിയിലെത്തി. വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഇന്നെത്തും. ചര്‍ച്ച വൈകീട്ടാണ്. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ സ്വീകരിക്കേണ്ട മാനദണ്ഡങ്ങള്‍ ചര്‍ച്ചക്ക് വരും. കൂടുതല്‍ പുതുമുഖങ്ങള്‍ വേണമെന്നും ആരോപണവിധേയരെ ഒഴിവാക്കണമെന്നും കെ.പി.സി.സി യോഗത്തില്‍ നേരത്തേ നിര്‍ദേശം ഉയര്‍ന്നിരുന്നു.  
ഡല്‍ഹി ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച് ആദ്യം യു.ഡി.എഫ് യോഗം ചേരും. തുടര്‍ന്ന് സീറ്റ് വിഭജനത്തിനായി ഉഭയകക്ഷിചര്‍ച്ചകളും ആരംഭിക്കും. മാര്‍ച്ച് പത്തിനകം തെരഞ്ഞെടുപ്പ്പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈകമാന്‍ഡ് നിലപാടാകും ഇക്കുറി നിര്‍ണായകം. കേരളത്തില്‍ വിജയം അനിവാര്യമാണെന്നും അതിനായി യത്നിക്കണമെന്നുമുള്ള ഹൈകമാന്‍ഡ് നിര്‍ദേശം എല്ലാവര്‍ക്കും ലഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.