കോഴിക്കോട് : പാലക്കാട് പുതുശ്ശേരി (സെൻട്രൽ) മുൻ വിലേജ് ഓഫീസറെ സസ്പെന്റ് ചെയ്തു. നിലവിൽ പാലക്കാട് സ്പെഷ്യൽ തഹസിൽദാറായ (പി.എ.ആർ) ബി. അഫ്സലിനെയാണ് സർവീസിൽനിന്ന് സസ്പെന്റ് ചെയ്തത്.
ബി. അഫ്സൽ 2011 നവംമ്പർ 19 മുതൽ 2012 ജൂൺ 23 വരെയുള്ള കാലയളവിൽ പാലക്കാട് പുതുശ്ശേരി സെൻട്രൽ വില്ലേജ് ഓഫീസറായിരുന്നു. ഇക്കാലത്ത് ബ്ലോക്ക് നമ്പർ 35, റീ.സർവേ നം 2012, 201/3, 201/4, 202/1 നമ്പറുകളിൽ ഉൾപ്പെട്ടിരുന്ന ഭൂമി വില്പന നടത്തുന്നതിനായി ഈ വില്ലേജിലെ സപ്ളിമെന്ററി ബി.ടി.ആർ -ൽ ഭൂമിയുടെ തരം "പുരയിടം"എന്ന് വ്യാജമായി എഴുതിച്ചേത്തുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അതോടൊപ്പം ഈ സർവേ നമ്പറുകളുടെ തണ്ടപ്പേർ നമ്പറുകൾ ഉൾപ്പെടുന്ന തണ്ടപ്പേർ വാല്യം രണ്ടിൽനിന്നും പേജുകൾ ഇളക്കി മാറ്റി. പകരം പേജുകൾ സ്ഥാപിച്ച് വ്യാജരേഖ ഉണ്ടാക്കിയതായും വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ക്രമക്കേടിന് ഉത്തരവാദിയായ ബി. അഫ്സലിനെ സേവനത്തിൽ നിന്നും സസ്പെന്റ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു.
പുതുശ്ശേരി സെൻട്രൽ വില്ലേജ് ഓഫീസിലേയും പാലക്കാട് തഹസിൽദാരുടെ കാര്യാലയത്തിലേയും ജീവനക്കാർ ഈ കേസിൽ മുഖ്യ സാക്ഷികളാണെന്നതും പ്രധാന സാക്ഷികൾ മുമ്പ് അഫ്സലിന്റെ കീഴുദ്യോഗസ്ഥരായി ജോലി നോക്കിയിട്ടുള്ളവരാണ്. അതിനാൽ അഫ്സൽ ഔദ്യോഗിക പദവി പ്രയോജനപ്പെടുത്തി ഈ സാക്ഷികളെ സ്വാധീനിക്കുന്നതിനും ഭീഷണിപ്പെടുത്തുന്നതിനും സാധ്യതയുണ്ടെന്നും വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകി.
അതിനാലാണ് സേവനത്തിൽ നിന്നും സസ്പെൻറ് ചെയതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.