ഷുക്കൂര്‍ വധം: സി.ബി.ഐക്ക് വിട്ടതിനെതിരെ പി. ജയരാജന്‍െറ അപ്പീല്‍

കൊച്ചി: ഷുക്കൂര്‍ വധക്കേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍െറ അപ്പീല്‍ ഹരജി. കേസിലെ മുഴുവന്‍ പ്രതികളെയും കക്ഷിചേര്‍ക്കാതെ നല്‍കിയ ഹരജിയില്‍ സി.ബി.ഐ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ച നടപടി നിലനില്‍ക്കുന്നതല്ളെന്നതുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജയരാജനും മൊറാഴ കപ്പാടന്‍ കെ. പ്രകാശനും അപ്പീല്‍ നല്‍കിയത്. കേസ് സി.ബി.ഐക്ക് വിട്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം ശരിവെച്ചും ഷുക്കൂറിന്‍െറ മാതാവ് ആത്തിക്കയുടെ ഹരജി അനുവദിച്ചും പുറപ്പെടുവിച്ച ഉത്തരവാണ് പ്രതികള്‍ അപ്പീലില്‍  ചോദ്യംചെയ്തത്.

കണ്ണപുരം പൊലീസ് നടത്തുന്ന അന്വേഷണം ശരിയായ രീതിയിലല്ളെന്ന്  വിലയിരുത്താന്‍ മതിയായ വസ്തുതകളൊന്നും സിംഗ്ള്‍ ബെഞ്ച് മുമ്പാകെ ഉണ്ടായിരുന്നില്ളെന്ന് ഹരജിയില്‍ പറയുന്നു. കേസ് ഡയറി പോലും പരിശോധിച്ചില്ല. അന്തിമ റിപ്പോര്‍ട്ട് നല്‍കി ഒരു വര്‍ഷത്തിനുശേഷമാണ് സി.ബി.ഐ അന്വേഷണമെന്ന ആവശ്യമുന്നയിച്ച് മാതാവുള്‍പ്പെടെ രംഗത്തത്തെിയത്. ഭരണകക്ഷി സ്വാധീനത്തിന് വഴങ്ങി രാഷ്ട്രീയ പ്രേരിതമായാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. വിചാരണഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കേസാണ് സി.ബി.ഐ അന്വേഷണത്തിന് വിട്ടത്. കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ ക്രമിനില്‍ ഗൂഢാലോചനക്കുറ്റം നിലനില്‍ക്കുമെന്ന സിംഗ്ള്‍ ബെഞ്ചിന്‍െറ നിരീക്ഷണം നിയമവിരുദ്ധമാണ്. ഹരജിയില്‍ ഉന്നയിക്കാത്ത വസ്തുതകളുടെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതും പ്രതികള്‍ക്കെതിരായ പ്രതികൂല പരാമര്‍ശം നടത്തിയതും. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ളെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ളെന്നും ഹരജിയില്‍ പറയുന്നു.

എന്നാല്‍, സംസ്ഥാന പൊലീസിന് ശരിയായരീതിയില്‍ അന്വേഷണം നടത്താന്‍ കഴിഞ്ഞില്ളെന്ന് സര്‍ക്കാര്‍ കോടതി മുമ്പാകെ കുറ്റസമ്മതം നടത്തുകയാണ് ചെയ്തത്. തങ്ങളുടെ വാദങ്ങള്‍ സിംഗ്ള്‍ ബെഞ്ച് ശരിയായവിധം പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കുന്നതല്ളെന്നും തള്ളണമെന്നുമാണ് ഹരജിയിലെ ആവശ്യം. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ അബ്ദുല്‍ ഷുക്കൂര്‍ 2012 ഫെബ്രുവരി 20ന് കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.