നാല് ഡിജി.പി തസ്തിക; രണ്ട് അഡീ. ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ഡിജി.പി തസ്തികയും രണ്ട് അഡീഷനല്‍ ചീഫ് സെക്രട്ടറി തസ്തികയും അധികമായി സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് സര്‍ക്കാറിനുള്ള പ്രത്യേക അധികാരം ഉപയോഗിച്ച് തീരുമാനമെടുത്തത്. ഇതോടെ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരുടെ എണ്ണം 10 ആയും ഡി.ജി.പിമാരുടെ എണ്ണം എട്ടായും ഉയരും.

1986 ബാച്ചിലെ എ. ഹേമചന്ദ്രന്‍ (ഇന്‍റലിജന്‍സ് മേധാവി), എന്‍. ശങ്കര്‍ റെഡ്ഡി (വിജിലന്‍സ് ഡയറക്ടര്‍), രാജേഷ് ദിവാന്‍ (എ.ഡി.ജി.പി ട്രെയ്നിങ്), ബി.എസ്. മുഹമ്മദ് യാസീന്‍ (എ.ഡി.ജി.പി കോസ്റ്റല്‍) എന്നിവരെയാണ് ഡി.ജി.പി തസ്തികയിലേക്ക് ഉയര്‍ത്തിയത്. അഖിലേന്ത്യ സര്‍വിസ് റൂള്‍ 4(2) പ്രകാരം ഒരു വര്‍ഷത്തേക്കാണ് ഡി.ജി.പി തസ്തിക സൃഷ്ടിച്ചത്. കേന്ദ്രസര്‍വിസിലുള്ള എന്‍.പി. അസ്താനയെ സ്ഥാനക്കയറ്റത്തിലേക്ക് പരിഗണിച്ചില്ല.

എ. ഹേമചന്ദ്രനും ശങ്കര്‍ റെഡ്ഡിക്കും 2020 വരെ സര്‍വിസുണ്ട്. രാജേഷ് ദിവാന് 2018 വരെയും യാസീന് 2019 വരെയുമാണ് കാലാവധിയുള്ളത്. ഡബ്ള്യു.ആര്‍. റെഡ്ഡി, ബിശ്വാസ് മത്തേ എന്നിവരാണ് പുതിയ അഡീഷനല്‍ ചീഫ് സെക്രട്ടറിമാര്‍. കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് പൂര്‍ണമല്ലാത്തതിനാല്‍ ജയിംസ് വര്‍ഗീസ്, പി.എച്ച്. കുര്യന്‍ എന്നിവരെ പരിഗണിച്ചില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.