കേരള മുസ്ലിം ജമാഅത്ത്: കാന്തപുരം പ്രസിഡന്‍റ്, ഖലീല്‍ തങ്ങള്‍ ജനറല്‍ സെക്രട്ടറി

കോഴിക്കോട്: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളെ കോഴിക്കോട്ട് ചേര്‍ന്ന കൗണ്‍സില്‍ തെരഞ്ഞെടുത്തു. മര്‍കസ് കോംപ്ളക്സില്‍ നടന്ന സ്റ്റേറ്റ് കൗണ്‍സില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ട്രഷറര്‍ കെ.പി. ഹംസ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഭാരവാഹികള്‍: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ (പ്രസി), സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി (ജന. സെക്ര), എ.പി. അബ്ദുല്‍ കരീം ഹാജി ചാലിയം (ഫിനാന്‍സ് സെക്രട്ടറി), പി. അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ പൊന്മള, കെ.കെ. അഹ്മദ്കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, കെ.പി. അബൂബക്കര്‍ മൗലവി പട്ടുവം, കെ.എ. മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, എം.എന്‍. സിദ്ദീഖ് ഹാജി ചെമ്മാട്, അഹമ്മദ്കുട്ടി ഹാജി എയര്‍ലൈന്‍സ് (വൈസ് പ്രസി), കെ. അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, പ്രഫ. കെ.എം.എ. റഹീം, എന്‍. അലി അബ്ദുല്ല, മൂസഹാജി അപ്പോളോ, അഡ്വ. എ.കെ. ഇസ്മാഈല്‍ വഫ (സെക്ര).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.