ത്രിപുര സര്‍ക്കാറും സ്കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്നു

അഗര്‍ത്തല: അടുത്ത അധ്യയനവര്‍ഷം മുതല്‍ ത്രിപുരയില്‍ മുഴുവന്‍ സ്കൂളുകളിലും യോഗ നിര്‍ബന്ധമാക്കുന്നു. ഒന്നു മുതല്‍ എട്ടാം ക്ളാസുവരെ പഠിക്കുന്നവര്‍ക്കായുള്ള പദ്ധതി വിവിധ ഘട്ടങ്ങളിലായാണ് ആസൂത്രണം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 100 സ്കൂളുകളിലാണ് ജനുവരി ഒന്നിന് യോഗ തുടങ്ങുന്നതെന്ന് വിദ്യാഭ്യാസമന്ത്രി തപന്‍ ചക്രബര്‍ത്തി പറഞ്ഞു. മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അധ്യക്ഷത വഹിച്ച മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം. ഗുജറാത്തിനുശേഷം സ്കൂളുകളില്‍ യോഗ നടപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാകും ത്രിപുര.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.