തളര്‍ന്നു പോയവര്‍ക്ക് താങ്ങായി ജെ.ഡി.ടിയുടെ ഫിസിയോതെറപ്പി കേന്ദ്രം

കോഴിക്കോട്: ജീവിതയാത്രയില്‍ ഇടക്കെവിടെയോ അറിയാതെ കാലിടറി വീണ്, ഇരുളടഞ്ഞ മുറിയിലേക്ക് ആയുസ്സിനെ തളച്ചിടാന്‍ വിധിക്കപ്പെട്ടവര്‍ക്ക് പുതുപ്രതീക്ഷ നല്‍കി ജീവിതത്തിലേക്ക് തിരിച്ചു‘നടത്തുക’യാണ് വെള്ളിമാട്കുന്ന് ജെ.ഡി.ടി ഇസ്ലാം ഫിസിയോതെറപ്പി ആന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്‍റര്‍. മരുന്നോ മറ്റു  ചികിത്സകളോ  ഇല്ലാതെ ഈ സ്ഥാപനം നല്‍കുന്ന ഫിസിയോതെറപ്പിയിലൂടെ മാത്രം  സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍ ഏറെ. വാഹനാപകടങ്ങളിലും മറ്റും ഗുരുതരമായ പരിക്കേറ്റ് ശരീരം തളര്‍ന്നവര്‍, പെട്ടെന്നുള്ള ആഘാതങ്ങളിലൂടെ കിടപ്പിലായവര്‍, എഴുന്നേറ്റ് നടക്കില്ളെന്ന് ഡോക്ടര്‍ വിധിയെഴുതിയവര്‍, കൃത്യമായ ചികിത്സാരീതികള്‍ പിന്തുടര്‍ന്ന ഇവരെല്ലാം ഇന്ന് ജീവിതം ആസ്വദിക്കുകയാണ് പഴയതുപോലെ.   

2005ല്‍ തുടങ്ങിയ പരിശീലനകേന്ദ്രത്തിലൂടെ ആയിരത്തിലേറെ പേരാണ് ശാരീരികാരോഗ്യം വീണ്ടെടുത്തത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള രോഗികള്‍ വരെ ചികിത്സയിലൂടെ പൂര്‍ണാരോഗ്യവാന്മാരായി തിരിച്ചുപോയിട്ടുണ്ട്. ഇപ്പോള്‍ നിത്യേന 60ലേറെ രോഗികള്‍ ഇവിടെയത്തെി ഫിസിയോതെറപ്പി ചെയ്യുന്നുണ്ട്.

നിര്‍ധനരോഗികള്‍ക്ക് പൂര്‍ണ സൗജന്യമായും മറ്റുള്ളവര്‍ക്ക് വളരെ തുച്ഛമായ രജിസ്ട്രേഷന്‍ തുക നല്‍കിയും ചികിത്സക്കത്തൊം.  ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് പരിശീലനസമയം. സെറിബ്രല്‍ പാള്‍സി ബാധിച്ചവര്‍, തലക്ക് പരിക്കേറ്റവര്‍, ശരീരം പൂര്‍ണമായോ ഭാഗികമായോ തളര്‍ന്നവര്‍, നടക്കാനാവാത്തവര്‍, കഠിനമായ ശരീരവേദനയനുഭവിക്കുന്നവര്‍ തുടങ്ങിയവരാണ് ചികിത്സ തേടിയത്തെുന്നത്. ഒപ്പം കായിക മത്സരങ്ങള്‍ക്കിടെ പരിക്കേറ്റവരും ഈ കേന്ദ്രത്തെ ആശ്രയിക്കുന്നു.

മികവുറ്റതും അത്യാധുനികവുമായ ഉപകരണങ്ങളാണ് ഫിസിയോതെറപ്പി കേന്ദ്രത്തിലുള്ളത്. കഠിനമായ ശരീരവേദനയോ ആഴത്തിലുള്ള മുറിവുകളോ ഉള്ള രോഗികള്‍ക്ക് ഫലപ്രദമായ സ്കാനിങ് മോഡ് ലേസര്‍, നടക്കാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി അണ്‍വെയ്റ്റ് മൊബിലിറ്റി ട്രെയ്നര്‍, കുട്ടികളുടെ ശാരീരികതുലനാവസ്ഥ നിലനിര്‍ത്തുന്നതിനുള്ള വെസ്റ്റിബുലാര്‍ സ്വിങ് സിസ്റ്റം തുടങ്ങിയ ഉപകരണങ്ങള്‍ക്കൊപ്പം പരിശീലനം നല്‍കാന്‍ വിദഗ്ധരായ അധ്യാപകരുമുണ്ടിവിടെ. രോഗികള്‍ക്ക് ഫിസിയോതെറപ്പി ചെയ്യാന്‍ സാഹചര്യമൊരുക്കുന്നതിനോടൊപ്പം ഫിസിയോതെറപ്പിയില്‍  ബാച്ലര്‍, മാസ്റ്റര്‍ ബിരുദങ്ങള്‍ നല്‍കുന്ന കോഴ്സും ഇവിടെ നടത്തുന്നുണ്ട്.

സ്ഥാപനത്തിന്‍െറ പ്രിന്‍സിപ്പാള്‍ ടി. സജീവനാണ്. രോഗികള്‍ക്ക് ഫിസിയോതെറപ്പി പരിശീലനത്തോടൊപ്പം സ്നേഹവും ശ്രദ്ധയും നല്‍കി, കൂടെനിന്ന് പരിചരിക്കുകയും വീണുപോവാതെ കൈപിടിക്കുകയും ചെയ്യുകയാണ് ഈ സ്ഥാപനത്തിലെ ഒരുകൂട്ടം ആളുകള്‍. അതുതന്നെയാണ് തങ്ങളുടെ വിജയമെന്ന് ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ് പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.