യൂഹാനോന്‍ മോര്‍ പീലക്സിനോസ് വലിയ മെത്രാപ്പോലീത്തക്ക് യാത്രാമൊഴി

കോട്ടയം: യാക്കോബായ സുറിയാനി സഭ വലിയ മെത്രാപ്പോലീത്ത യൂഹാനോന്‍ മോര്‍ പീലക്സിനോസിന് വിശ്വാസസമൂഹത്തിന്‍െറ യാത്രാമൊഴി. അദ്ദേഹത്തിന്‍െറ പ്രധാന പ്രവര്‍ത്തനമേഖലയായിരുന്ന മലബാര്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളില്‍നിന്ന് വൈദികരും വിശ്വാസികളും അടക്കം നൂറുകണക്കിന് പേര്‍ പ്രിയ ഇടയന് വിട നല്‍കാന്‍ എത്തി. 
മാതൃഇടവകയായ കോട്ടയം പാമ്പാടി സെന്‍റ് മേരീസ് സിംഹാസന കത്തീഡ്രലില്‍ നടന്ന കബറടക്ക ശുശ്രൂഷക്ക് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. മെത്രാപ്പോലീത്തമാരായ എബ്രഹാം മോര്‍ സേവേറിയോസ്, തോമസ് മോര്‍ തിമോത്തിയോസ്, ജോസഫ് മോര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മോര്‍ ഇവാനിയോസ്, ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ്, യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, കുര്യാക്കോസ് മോര്‍ ദിയസ്കോറോസ്, ഗീവര്‍ഗീസ് മോര്‍ അത്തനാസിയോസ്, ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ്, ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ്, മാത്യൂസ് മോര്‍ തേവോദോസിയോസ്, മാത്യൂസ് മോര്‍ അപ്രേം, പത്രോസ് മോര്‍ ഒസ്താത്തിയോസ്, കുര്യാക്കോസ് മോര്‍ യൗസേബിയോസ്, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ്, മര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ്, ഡോ. ഏലിയാസ് മോര്‍ അത്താനാസിയോസ്, കുര്യാക്കോസ് മോര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോര്‍ ഇവാനിയോസ്, പൗലോസ് മോര്‍ ഐറേനിയോസ്, സഖറിയാസ് മോര്‍ പീലക്സിനോസ്, ഗീവര്‍ഗീസ് മോര്‍ ബര്‍ണബാസ്, തോമസ് മോര്‍ അലക്സന്ത്രയോസ്, സഖറിയാസ് മോര്‍ പോളികാര്‍പ്പോസ്, മാത്യൂസ് മോര്‍ അന്തിമോസ് എന്നിവര്‍ സഹകാര്‍മികരായി. പാത്രിയാര്‍ക്കീസ് ബാവയുടെ അനുശോചന സന്ദേശം പാത്രിയാര്‍ക്ക പ്രതിനിധി നഥാനിയേല്‍ മോര്‍ ബര്‍ത്തലോമിയോസ് മെത്രാപ്പോലീത്ത വായിച്ചു. 
രാവിലെ നടന്ന കുര്‍ബാനക്ക് ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മോര്‍ സേവേറിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. 11.30ന് ഭൗതികശരീരം നഗരികാണിക്കല്‍ ശുശ്രൂഷക്ക് വെള്ളൂര്‍ സെന്‍റ് സൈമണ്‍സ് പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. ഉച്ചക്ക് രണ്ടോടെ പള്ളിയില്‍ തിരികെ എത്തിച്ചു. വലിയ മെത്രാപ്പോലീത്തയുടെ പിന്‍ഗാമിയായ സഖറിയാസ് മോര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖം മൂടിയതോടെയാണ് സംസ്കാരശുശ്രൂഷ അവസാനിച്ചത്.മാര്‍ത്തോമ സഭയിലെ മെത്രാപ്പോലീത്തമാരായ ജോസഫ് മാര്‍ ബര്‍ണബാസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് എന്നിവരും അന്ത്യോപചാരം അര്‍പ്പിച്ചു. മാര്‍ത്തോമസഭക്കുവേണ്ടി അല്‍മായ ട്രസ്റ്റി അഡ്വ. പ്രകാശ് പി. തോമസ് റീത്ത് സമര്‍പ്പിച്ചു
. സി.എസ്.ഐ ഈസ്റ്റ് കേരള ബിഷപ് ഡോ. കെ.ജി. ദാനിയേല്‍, കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്ത എന്നിവരും പ്രാര്‍ഥന നടത്തി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആന്‍േറാ ആന്‍റണി എം.പി, എം.എല്‍.എമാരായ ടി.യു. കുരുവിള, രാജു എബ്രഹാം, സുരേഷ് കുറുപ്പ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്, വനിതാ കമീഷന്‍ ചെയര്‍പേഴ്സണ്‍ റോസക്കുട്ടി ടീച്ചര്‍, കോഫി ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. കെ.പി. തോമസ്, കെ.പി.സി.സി സെക്രട്ടറി ജയ്സണ്‍ ജോസഫ്, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സക്കറിയ തോമസ്, സണ്ണി പാമ്പാടി, മാത്തച്ചന്‍ പാമ്പാടി എന്നിവരും ആദരാഞ്ജലി അര്‍പ്പിച്ചു.


സത്യവിശ്വാസത്തനായി പോരാടിയ ഇടയന്‍
കോട്ടയം: സത്യവിശ്വാസം സംരക്ഷിക്കാന്‍ ധീരപോരാട്ടം നടത്തിയ ഇടയനായിരുന്നു യൂഹാനോന്‍ മോര്‍ പീലക്സിനോസ് വലിയ മെത്രാപ്പോലീത്തയെന്ന് പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മലബാര്‍ ഭദ്രാസനത്തിന്‍െറ പുരോഗതിക്കുവേണ്ടി മെത്രാപ്പോലീത്ത കഠിനാധ്വാനം ചെയ്തു. ഇരുസഭയും തമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് അദ്ദേഹം കാട്ടിയ വഴി സഭക്കാകെ മാതൃകയായിരുന്നു. വിദ്യാഭ്യാസ-സാമൂഹിക മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ മെത്രാപ്പോലീത്തക്ക് കഴിഞ്ഞെന്നും ബാവ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.