പെരിന്തല്‍മണ്ണ: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചില ജില്ലകളില്‍ മുന്നണി ബന്ധം കാത്തുസൂക്ഷിക്കുന്നതില്‍ പ്രാദേശികമായ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ഇക്കാര്യത്തില്‍ മുസ്ലിം ലീഗിന്‍െറ ഭാഗം പാര്‍ട്ടി പരിശോധിക്കുകയും മുന്നണി വിഷയത്തില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരായ നീക്കം അച്ചടക്ക ലംഘനമായി കണക്കാക്കി നടപടി സ്വീകരിക്കുകയും ചെയ്യും. അനൈക്യമുണ്ടായ സ്ഥലങ്ങളിലാണ് പരാജയം സംഭവിച്ചത്. മുന്നണിയിലെ മറ്റു ഘടകകക്ഷികളും ഇക്കാര്യം പരിശോധിച്ച് പരിഹാരം ഉറപ്പാക്കണമെന്നും ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കത്തിന്‍െറ ഭാഗമായി മലപ്പുറം ജില്ലാ മുസ്ലിംലീഗ് എക്സിക്യൂട്ടീവ് ക്യാമ്പ് വേങ്ങൂര്‍ എം.ഇ.എ എന്‍ജിനിയറിങ് കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡണ്ട് ഇ. അഹമ്മദ്, ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പി. അബ്ദുസമദ് സമദാനി, എം.സി. മായിന്‍ ഹാജി, പി.വി. അബ്ദുല്‍ വഹാബ്. അഡ്വ പി.എം.എ സലാം. ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ്, മന്ത്രിമാരായ പി.കെ അബ്ദുറബ്ബ്, മഞ്ഞളാം കുഴി അലി. എംഎല്‍എമാരായ ടി. എ അഹമ്മദ് കബീര്‍, കെ. മുഹമ്മദുണ്ണിഹാജി, അഡ്വ എം. ഉമര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി ഉബൈദുല്ല, പികെ ബഷീര്‍, സി. മമ്മുട്ടി, അഡ്വ. എന്‍ ഷംസുദ്ദീന്‍, ജില്ലാ ഭാരവാഹികളായ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, അഷ്റഫ് കോക്കൂര്‍, എം.കെ ബാവ, പി.സൈതലവി മാസ്റ്റര്‍, ടി.വി ഇബ്രാഹിം. സലീം കുരുവമ്പലം. എംഎ ഖാദര്‍, കെ.പി മുഹമ്മദ് കുട്ടി, കുറുക്കോളി മൊയ്തീന്‍, അഡ്വ എം. റഹ്മത്തുല്ല, നൗഷാദ് മണ്ണിശേരി, ഉസ്മാന്‍ താമരത്ത്, ടി.പി ഹാരിസ്, അഡ്വ കെ. പി മറിയുമ്മ എന്നിവര്‍ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.