സുധീരന്‍ വേട്ടയാടുന്നു –വെള്ളാപ്പള്ളി

ആലുവ: കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ തന്നെ വേട്ടയാടുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലുവ കോടതിയില്‍നിന്ന് ജാമ്യമെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ വിദ്വേഷപ്രസംഗം നടത്തിയിട്ടില്ല. നൗഷാദിന് നല്‍കിയപോലെ, മരിച്ച മറ്റ് രണ്ടുപേര്‍ക്കും നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്. ഒരു മത സംഘടനയും പരാതി നല്‍കിയിട്ടില്ല. സുധീരന്‍ മാത്രമാണ് പരാതി നല്‍കിയത്. പരാതി ലഭിച്ചയുടന്‍ ആഭ്യന്തര മന്ത്രി കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പൊലീസ് കള്ളക്കേസെടുത്തിട്ടില്ല. മുകളില്‍നിന്നുള്ള ഉത്തരവ് നടപ്പാക്കുക മാത്രമാണവര്‍ ചെയ്തത്.
തനിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച ജഡ്ജിയെ വിമര്‍ശിക്കുന്നവരാണോ ജനാധിപത്യം സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
സുധീരനുമായി മുന്നോട്ടു പോയാല്‍ കോണ്‍ഗ്രസ് രക്ഷപ്പെടില്ല. തനിക്കെതിരായ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പില്‍ വിധിയെഴുത്തുണ്ടാകും. വി.എസിന്‍െറ ആരോപണങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി നല്‍കുന്നുണ്ട്. സുധീരനെ താന്‍ ആക്രമിക്കുന്നില്ളെന്നും വെള്ളാപ്പള്ളി പറഞ്ഞു. മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച തൊഴിലാളികള്‍ക്ക് താന്‍ നല്‍കുമെന്ന് പറഞ്ഞ തുക നല്‍കും. കോഴിക്കോട് കലക്ടറുമായി ബന്ധപ്പെട്ട് അവരുടെ ആശ്രിതരുടെ വിവരം തിരക്കിയെങ്കിലും ലഭിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.