എ.ഐ.എ.ഡി.എം.കെ സമീപിച്ചിരുന്നു –പെമ്പിളൈ ഒരുമൈ

തൊടുപുഴ: പണവും മറ്റ് സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് എ.ഐ.എ.ഡി.എം.കെ തന്നെ സമീപിച്ചിരുന്നതായി പെമ്പിളൈ ഒരുമൈ പ്രസിഡന്‍റ് ലിസി സണ്ണി. വണ്ടിപ്പെരിയാര്‍ സ്വദേശിയും മലയാളിയുമായ എ.ഐ.എ.ഡി.എം.കെ ജില്ലാ നേതാവാണ് സഖ്യസാധ്യതയുമായി തന്‍െറ വീട്ടിലത്തെി ചര്‍ച്ച നടത്തിയത്. പണവും സാരിയും മിക്സിയും ഗ്രൈന്‍ഡറുമൊക്കെ വാഗ്ദാനത്തിലുണ്ടായിരുന്നുവെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി. ബ്ളോക് പഞ്ചായത്ത് അംഗം ഗോമതി അഗസ്റ്റിന്‍ ഇപ്പോഴും ഒരുമൈയിലുണ്ട്.

പഞ്ചായത്ത് അംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളിലാണ് അവരിപ്പോള്‍. തമിഴ്നാട്ടില്‍ പോയത് എ.ഐ.എ.ഡി.എം.കെയുമായി ചര്‍ച്ച നടത്താനല്ളെന്ന് ഗോമതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ട്രേഡ് യൂനിയന്‍ രൂപവത്കരണത്തിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. സംഘടനയുടെ ലോഗോ തയാറായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും.

മൂന്നാര്‍ ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയ രണ്ട് പെമ്പിളൈ ഒരുമൈ അംഗങ്ങള്‍ നേരത്തേ തന്നെ കോണ്‍ഗ്രസ് അനുഭാവികളാണ്.
അവരുടെ വാര്‍ഡിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് അവര്‍ പഞ്ചായത്ത് ഭരണത്തില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.