ലഫ്. കേണൽ നിരഞ്ജന്‍റെ കുടുംബത്തിന് 50 ലക്ഷം സർക്കാർ സഹായം

തിരുവനന്തപുരം: പത്താൻകോട്ട് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട പാലക്കാട് സ്വദേശി ലഫ്. കേണൽ നിരഞ്ജൻ കുമാറിന്‍റെ കുടുംബത്തിന് 50 ലക്ഷം രൂപ കേരളാ സർക്കാർ സഹായം നൽകും. നിരഞ്ജന്‍റെ ഭാര്യക്ക് സർക്കാർ സർവീസിൽ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൂടാതെ നിരഞ്ജന്‍റെ മകളുടെ വിദ്യാഭ്യാസ ചെലവ് സംസ്ഥാനം ഏറ്റെടുക്കും. പാലക്കാട് എളമ്പുലാശേരിയിലെ സർക്കാർ ഐ.ടി.ഐക്ക് നിരഞ്ജൻ കുമാറിന്‍റെ പേര് നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കാർഷിക കടങ്ങൾക്ക് ജൂൺ 30 വരെ മോറട്ടോറിയം സർക്കാർ പ്രഖ്യാപിക്കും. അധ്യാപക പാക്കേജ് സംബന്ധിച്ച് തീരുമാനത്തിലെത്താൻ സാധിക്കാത്തതിനാൽ വിഷയം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.