കൊടുങ്ങല്ലൂര്‍: ചുവന്ന മുണ്ടുടുത്ത് ക്ഷേത്രദര്‍ശനത്തിനത്തെിയവരെ മര്‍ദിച്ച കൊടുങ്ങല്ലൂരില്‍ ചെഗുവേരയുടെ ചിത്രം വരച്ച പ്ളസ് ടു വിദ്യാര്‍ഥിനിക്ക് എ.ബി.വി.പി -ബി.ജെ.പി സംഘത്തിന്‍െറ അവഹേളനം. അത് വിലക്കിയ സഹപാഠിയെ വളഞ്ഞിട്ട് മര്‍ദിച്ചു. കൊടുങ്ങല്ലൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യവേദിയുടെ ശില്‍പശാലക്കിടയിലാണ് സംഭവം. മര്‍ദനമേറ്റ പനങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥി എസ്.എന്‍ പുരം പി.വെമ്പല്ലൂര്‍ വേക്കോട് പൊയ്യാറ സുനില്‍കുമാറിന്‍െറ മകന്‍ സുമിത്തിനെ (17) കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടവിലങ്ങ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ശില്‍പശാലയില്‍ ആര്‍ട്ടിസ്റ്റ് വത്സന്‍ അക്കാദമിയിലെ 15 വിദ്യാര്‍ഥികളുടെ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഇതില്‍ കൊടുങ്ങല്ലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ജിത വരച്ച ചെഗുവേരയുടെ ചിത്രവും ഉണ്ടായിരുന്നു.
പ്രദര്‍ശനം കാണാന്‍ വന്ന ഒരുസംഘം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ ചെഗുവേരയുടെ ചിത്രത്തോട് അസഹിഷ്ണുത പ്രകടിപ്പിച്ചു.‘താമരയോ മോദിയുടെ ചിത്രമോ വരച്ചാല്‍ പോരെ’ എന്ന് അവര്‍ ചോദിച്ചു. സംഘത്തിലെ ചിലര്‍ ചിത്രത്തിനെതിരെ എതിര്‍പ്പ് ഉയര്‍ത്തി. ഇതോടെ സംഘാടകര്‍ ചെഗുവേരയുടെ ചിത്രം മാറ്റി. രണ്ടാം ദിവസം അഞ്ജിതയും സുമിത്തും മറ്റൊരു വിദ്യാര്‍ഥിയും കൂടി പുറത്തേക്ക് പോകുമ്പോള്‍ ചെഗുവേര ചിത്രത്തെ എതിര്‍ത്ത സംഘവും മറ്റ് ചിലരും സ്കൂള്‍ ഗേറ്റിലുണ്ടായിരുന്നു. അവര്‍ അഞ്ജിതയെ ആക്ഷേപിച്ചു. ചിത്രപ്രദര്‍ശന സംഘത്തിലെ അംഗമായിരുന്ന സുമിത്ത് ഇത് വിലക്കി. അപ്പോഴവര്‍ സുമിത്തിനെ വളഞ്ഞിട്ട് മര്‍ദിച്ചു. ബഹളംകേട്ട് അധ്യാപകരും മറ്റും ഓടിയത്തെിയപ്പോഴേക്കും അക്രമികള്‍ ഓടിമറഞ്ഞു. വിവരമറിയിച്ചതനുസരിച്ച് കൊടുങ്ങല്ലൂര്‍ പൊലീസ് സ്ഥലത്തത്തെി. സി.ഐ എന്‍.എസ്. സലീഷ് ആശുപത്രിയില്‍ കഴിയുന്ന സുമിത്തിനെ സന്ദര്‍ശിച്ചു. സ്കൂള്‍ അധികൃതര്‍ കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.