സി.പി.എം കണ്ണൂർ കോർപറേറ്റ് കമ്പനിയെന്ന് ആർ.എസ്.പി

കൊല്ലം: ആർ.എസ്.പി നാലഞ്ചുപേരുടെ കറക്കു കമ്പനിയാണെന്ന പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍റെ പരാമർശം ശരിയെങ്കിൽ അദ്ദേഹത്തിന്‍റെ നേതൃത്വത്തിലുള്ള സി.പി.എം കണ്ണൂർ കോർപറേറ്റ് കമ്പനിയാണെന്ന് ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ അസീസ്, തൊഴിൽമന്ത്രി ഷിബു ബേബി ജോൺ, എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവർ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് സി.പി.എമ്മിനെ രൂക്ഷമായി വിമർശിച്ചത്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ നിഷ്പ്രഭനാക്കി ഇതര പി.ബി അംഗങ്ങളെയും പ്രതിപക്ഷ നേതാവിനെയും കാഴ്ചക്കാരാക്കി സ്വയം മുഖ്യമന്ത്രി സ്ഥാനാർഥിയാകുന്ന പിണറായിയുടെ നയപ്രഖ്യാപനം സി.പി.എമ്മിൽ പുതിയ പ്രതിഭാസമാണെന്നും ആർ.എസ്.പി കുറ്റപ്പെടുത്തി.

ഇടതുമുന്നണി വിട്ട ആർ.എസ്.പിയെ പിളർത്താൻ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പ്രാദേശിക നേതാക്കളെ പിണറായിയുടെ നേതൃത്വത്തിൽ പ്രലോഭിപ്പിച്ച് സി.പി.എമ്മിലേക്ക് ക്ഷണിക്കുന്നതെന്നും ആർ.എസ്.പി നേതാക്കൾ ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.