'കാലുവേദനയുമായെത്തിയ സ്ത്രീക്ക് മാനസിക രോഗത്തിന് ചികിത്സ'; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന് പരാതി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലർച്ചെ മെഡിക്കൽ കോളജിൽ മരിച്ചത്.

നവംബർ നാലിന് നാവിന് തരിപ്പും കാലിന് വേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിലെത്തുന്നത്. മരുന്ന് നൽകി വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു. വേദന അസഹ്യമായതിനെ തുടർന്ന് വീണ്ടും അത്യാഹിത വിഭാഗത്തിലെത്തി ചികിത്സ തേടുകയായിരുന്നു. എന്നാൽ, വേദനയുടെ കാരണം കണ്ടെത്താനാകാതെ അധികൃതർ മാനസിക രോഗത്തിനാണ് ചികിത്സ നൽകിയതെന്നാണ് കുടുംബം ആരോപിക്കുന്നത്.

ന്യൂറോ ചികിത്സ ഏറെ വൈകിയാണ് തുടങ്ങിയത്. ചികിത്സ വൈകിയതിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെ രജനി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കുടുംബത്തിന്റെ പരാതി പരിശോധിക്കുമെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു. അസ്വാഭാവിക മരണത്തിൽ പേരാമ്പ്ര പൊലീസ് കേസെടുത്തിട്ടുണ്ട്.

News Summary - Complaint that patient died due to delay in treatment at Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.