ജെ.ഡി.യു മുന്നണി വിടില്ല -സുധീരന്‍

കോഴിക്കോട്: യു.ഡി.എഫിൻെറ അടിസ്ഥാന നയത്തില്‍ നിന്ന് വ്യതിചലിക്കുന്നവര്‍ക്ക് മുന്നണിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് വി .എം സുധീരന്‍. ജെ.എസ്.എസിൻെറ കാര്യത്തില്‍ അടിയന്തര തീരുമാനമുണ്ടാകും. ജനതാദള്‍-യു വിനെക്കുറിച്ച് കോണ്‍ഗ്രസിന്  ആശങ്കയില്ല. അവര്‍ മുന്നണി വിടില്ല. ഇത് സംബന്ധിച്ച് മറിച്ചുള്ള പ്രചാരണം  ശരിയല്ല. ദുര്‍ബ്ബലരും ആത്മവിശ്വാസമില്ലാത്തവരുമായതിനാലാണ് സി.പി. എം യു.ഡി.എഫ് ഘടകകക്ഷികളെ ഇടതു മുന്നണിയിലേക്ക് ക്ഷണിക്കുന്നതെന്നും സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.