തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ തിങ്കളാഴ്ച വാദം പൂര്‍ത്തിയാവും. കേസില്‍ ഈ ആഴ്ച തന്നെ വിധി വന്നേക്കും. വാദം തടസ്സപ്പെടുത്താനുള്ള ശ്രമം പരാജയപ്പെടുകയും വിചാരണ നീട്ടണമെന്ന ഹരജി സുപ്രീംകോടതി തള്ളുകയും ചെയ്തതോടെ കഴിഞ്ഞ ആറിനാണ് കേസില്‍ അന്തിമവാദം തുടങ്ങിയത്.
സാക്ഷിമൊഴികളും ഡോക്ടറുടെ മൊഴിയും മറ്റു തെളിവുകളും നിസാം കുറ്റംചെയ്തതായി സംശയാതീതമായി തെളിയിക്കുന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍, നിസാമിനെ കുറ്റക്കാരനായി മാധ്യമങ്ങള്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇതിന് കരുക്കള്‍ നീക്കിയെന്നുമാണ് പ്രതിഭാഗത്തിന്‍െറ വാദം.
മൂന്നു മണിക്കൂര്‍ കൂടി വാദത്തിന് മതിയെന്ന പ്രതിഭാഗത്തിന്‍െറ ആവശ്യം കൂടി പരിഗണിച്ചാണ് തിങ്കളാഴ്ച പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശിച്ചത്. പ്രതിഭാഗം വാദവും പ്രോസിക്യൂഷന്‍ മറുപടിയുമാണ് പൂര്‍ത്തിയാകാനുള്ളത്.
വാദം പൂര്‍ത്തിയായി മൂന്ന് ദിവസത്തിലധികം വിധി പറയാനെടുക്കരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുള്ളതിനാല്‍ ഈ ആഴ്ചയില്‍ തന്നെ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂര്‍ത്തിയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.