തുഷാർ വെള്ളാപ്പള്ളി ബി​.ഡി.ജെ.എസ്​ പ്രസിഡൻറ്​

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിെൻറ നേതൃത്വത്തിൽ രൂപംകൊടുത്ത ഭാരതീയ ധർമ്മ ജനസേന(ബി.ഡി.ജെ.എസ്)സംസ്ഥാന പ്രസിഡൻറായി  തുഷാർ വെള്ളാപ്പള്ളിയെ തെരഞ്ഞെടുത്തു.  യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻറ്  അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും മഞ്ചേരി ഭാസ്കരൻപിള്ളയുമാണ്ഉപാദ്ധ്യക്ഷൻമാർ.

ജനറൽ സെക്രട്ടറിമാരായി കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.വി ബാബു, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം സുഭാഷ് വാസു എന്നിവരെയും തെരഞ്ഞെടുത്തു. എ.ജി തങ്കപ്പനാണ് ട്രഷറർ.  എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ചേർത്തലയിൽ വാർത്താസമ്മേളനത്തിലാണ്  15 അംഗ സെൻട്രൽ കമ്മിറ്റിയെ പ്രഖ്യാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.