മാണി മന്ത്രിയായി തിരിച്ചുവരുമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: രാജിവെച്ച സാഹചര്യം ഇല്ലാതായാൽ കെ.എം മാണി മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബാകോഴക്കേസിൽ കുറ്റവിമുക്തനായാൽ മാണി തിരിച്ചുവരുമെന്ന് താൻ മുമ്പ് തന്നെ പറഞ്ഞിരുന്നതായും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിജിലൻസ് എസ്.പി സുകേശൻ നൽകിയ പുനരന്വേഷണ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭ സമ്മേളനം ഫെബ്രുവരി അഞ്ച് മുതൽ 25 വരെ വിളിച്ചുചേർക്കണമെന്ന് ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം തിരിച്ചുവരവിനെപ്പറ്റി ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് കെ.എം മാണി പറഞ്ഞു. വിജിലൻസ് റിപ്പോർട്ട് പാർട്ടിക്ക് ആശ്വാസകരമാണെന്നും ധനമന്ത്രിയായി കെ. എം മാണിതന്നെ അടുത്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കുമെന്നും കേരള കോൺഗ്രസ് എം നേതാവ് ആൻറണി രാജു പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.