കൊല്ലം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹമുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. കോൺഗ്രസിന് ദലിത് നേതാക്കൾ കുറവുള്ള സംസ്ഥാനമാണ് േകരളം. സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാൻ ദലിത് സംഘടനകള്‍ തന്നോട് ആവിശ്യപ്പെടുന്നുണ്ടെന്നും അതിെൻറ സമ്മര്‍ദ്ദവും തനിക്കുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ലോക്‌സഭയില്‍ കോൺഗ്രസിന് ഒരാൾ കുറഞ്ഞതുകൊണ്ടോ, കൂടിയതുകൊണ്ടോ ഇപ്പോള്‍ ഒന്നും സംഭവിക്കുവാന്‍ പോകുന്നില്ല. എന്നാല്‍, കേരളത്തില്‍ ഭരണം തുടരുക എന്നത് പ്രധാനമാണ്. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
സംവരണ സീറ്റില്‍ മാത്രമല്ല, ജനറല്‍ സീറ്റില്‍ മത്സരിക്കുവാനും താന്‍ തയാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊട്ടാരക്കരയിലും പത്തനാപുരത്തും അടൂരിലുമെല്ലാം മത്സരിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നുണ്ട്. കൊട്ടാരക്കരയില്‍ മത്സരിക്കുവാന്‍ തനിക്ക് ഭയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.