ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

കൊച്ചി: ബാർകോഴകേസിൽ മന്ത്രി കെ.ബാബുവിനെതിരെ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ സത്യവാങ്മൂലം. മന്ത്രിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് സുനിൽകുമാർ എം.എൽ.എ ഹൈകോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഈ കേസിൽ നിലപാട് ആരാഞ്ഞപ്പോഴാണ് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചത്.

തൃശൂർ, തിരുവനന്തപുരം വിജിലൻസ് കോടതികളിലും ലോകായുക്തയിലും നിലനിൽക്കുന്ന കേസുകളിൽ കെ. ബാബുവിനെതിരായ നടപടി തുടരുകയാണ്. ഈ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്നാണ് സർക്കാരിന്‍റെ വിശദീകരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.