തിരുവനന്തപുരം: കലാമാമാങ്കത്തിന്‍െറ അനന്തപുരി പതിപ്പിലേക്ക് ആവേശമായി കടന്നത്തെുന്ന പൊന്‍കപ്പ് സ്വീകരിക്കാനും അനുഗമിക്കാനും കപ്പിന്‍െറ ശില്‍പിയുമത്തെുന്നു. തിങ്കളാഴ്ച തിരുവനന്തപുരത്തത്തെുന്ന സ്വര്‍ണകിരീടത്തിനൊരുക്കുന്ന വരവേല്‍പ്പില്‍ ട്രോഫി രൂപകല്‍പന ചെയ്ത ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെ സാന്നിധ്യമുണ്ടാവും.
സര്‍ക്കാര്‍ സര്‍വിസില്‍ നിന്ന് വിരമിച്ച ശ്രീകണ്ഠന്‍ നായര്‍ കേശവദാസപുരത്ത് സ്ഥിരതാമസക്കാരനാണ്. കഴിഞ്ഞവര്‍ഷം കോഴിക്കോടിനൊപ്പം സംയുക്ത ജേതാക്കളായ പാലക്കാട്ട് നിന്നാണ് ഇത്തവണ തലസ്ഥാനനഗരിയിലേക്ക് സ്വര്‍ണക്കപ്പ് എത്തുന്നത്. ഉച്ചക്ക് ഒന്നരയോടെ കേശവദാസപുരത്ത് എത്തുന്ന കപ്പിന് എം.എല്‍.എമാര്‍, മേയര്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
തുടര്‍ന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആനയിക്കുന്ന കപ്പിന് സെന്‍റ് മേരീസ് സ്കൂള്‍, പട്ടം ജങ്ഷന്‍, പി.എം.ജി ജങ്ഷന്‍, പാളയം രക്തസാക്ഷി മണ്ഡപം, യൂനിവേഴ്സിറ്റി കോളജ് ജങ്ഷന്‍, സെക്രട്ടേറിയറ്റിന്‍െറ നോര്‍ത്, സൗത് ഗേറ്റുകള്‍, പുളിമൂട് ജങ്ഷന്‍, ആയുര്‍വേദ കോളജ്, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
മൂന്ന് മണിയോടെ പുത്തരിക്കണ്ടത്തത്തെുന്ന സ്വര്‍ണക്കപ്പ് വിദ്യാഭ്യാസ, ആരോഗ്യമന്ത്രിമാര്‍ ചേര്‍ന്ന് സ്വീകരിക്കും. മൂന്നരയോടെ വഞ്ചിയൂരിലെ ട്രഷറിയില്‍ സൂക്ഷിക്കാനായി കൈമാറും. കേശവദാസപുരത്ത് നിന്ന് തുറന്ന വാഹനത്തിലായിരിക്കും കപ്പ് കലോത്സവവേദിയിലത്തെിക്കുക.
കപ്പിന്‍െറ ശില്‍പി ശ്രീകണ്ഠന്‍ നായര്‍ ഇതേ വാഹനത്തില്‍ സഞ്ചരിക്കും. മോഹക്കപ്പ് സ്വന്തമാക്കാനുള്ള മത്സരം പൊടിപാറുമ്പോഴും ആ വേദികളിലൊന്നും ശ്രീകണ്ഠന്‍ നായര്‍ ഉണ്ടായിരുന്നില്ല. ഇദ്ദേഹം തിരുവനന്തപുരത്തുണ്ടെന്നറിഞ്ഞ സംഘാടകരാണ് കപ്പിന് സ്വീകരണം നല്‍കുന്ന പരിപാടിയിലേക്ക് ക്ഷണിച്ചത്. അവശതകളുണ്ടെങ്കിലും കപ്പിനൊപ്പംതന്നെ സഞ്ചരിക്കാമെന്നും ശ്രീകണ്ഠന്‍ നായര്‍ ഉറപ്പുനല്‍കി. ടി.എം. ജേക്കബ് വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് വൈലോപ്പിള്ളി ശ്രീധരമേനോന്‍െറ ആശയം സാക്ഷാത്കരിക്കുന്നത്.
വളയിട്ട വലംകൈയിലെ വലംപിരി ശംഖ് ആണ് പി.ആര്‍.ഡിയില്‍ ആര്‍ട്ട് എഡിറ്ററായിരുന്ന ശ്രീകണ്ഠന്‍ നായര്‍ കപ്പായി രൂപകല്‍പന ചെയ്തത്. പൊലീസ്സേനയും അശ്വാരൂഢ സേനയും കപ്പിന്‍െറ തലസ്ഥാന നഗരിയിലെ പ്രയാണത്തില്‍ അകമ്പടി സേവിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.