നെടുമ്പാശ്ശേരി: ആവശ്യത്തിന് എയര്‍ഹോസ്റ്റസുമാരില്ലാത്തതിനാല്‍ പലപ്പോഴും വിമാനസര്‍വിസുകള്‍ വൈകുന്ന സാഹചര്യമൊഴിവാക്കാന്‍ എയര്‍ഇന്ത്യ കൂടുതല്‍ എയര്‍ഹോസ്റ്റസുമാരെ നിയമിക്കുന്നു. ആയിരത്തോളം ജീവനക്കാരെ പുതുതായി നിയമിക്കാനാണ് തീരുമാനം. സര്‍വിസുകള്‍ കൃത്യമാക്കിയാല്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. അടുത്തിടെ എയര്‍ഇന്ത്യയുടെ വരുമാനം വലിയ തോതില്‍ വര്‍ധിച്ചിട്ടുമുണ്ട്.എയര്‍ ഇന്ത്യയില്‍ 3200 എയര്‍ഹോസ്റ്റസുമാരാണുള്ളത്. എന്നാല്‍, സര്‍വിസുകളുമായി തട്ടിച്ചുനോക്കുമ്പോള്‍ ഏതെങ്കിലും ജീവനക്കാര്‍ തുടര്‍ച്ചയായി ലീവെടുത്താല്‍ സര്‍വിസ് മുടങ്ങുന്ന സാഹചര്യമുണ്ട്.
എയര്‍ഹോസ്റ്റസുമാര്‍ക്ക് നിശ്ചിത മണിക്കൂര്‍ എന്ന കണക്കിന് മാത്രമേ ജോലി ചെയ്യാന്‍ കഴിയുകയുളളൂ. ഇതുമൂലം യാത്രക്കാര്‍ക്ക് ഭക്ഷണം, വിശ്രമം തുടങ്ങിയവ ഒരുക്കാന്‍ വന്‍ തുകയാണ് പല മാസങ്ങളിലും അധികം ചെലവഴിക്കേണ്ടിവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.