ബിജെപി, എൻ,സി.പി യാത്രകൾക്ക് ഇന്ന് കാസർകോട് തുടക്കം

കാസർകോട്: ബി.ജെ.പിയുടെ വിമോചന യാത്രക്കും എൻ.സി.പിയുടെ ഉണർത്ത് യാത്രക്കും ഇന്ന് തുടക്കമാകും. ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരൻ നയിക്കുന്ന യാത്ര കാസർകോട് ഉപ്പളയിൽ രാവിലെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും. നടൻ സുരേഷ് ഗോപി വിമോചന പ്രതിജ്ഞ ചൊല്ലികൊടുക്കും. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ, ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ തുടങ്ങിയവർ പങ്കെടുക്കും.

അതേസമയം, എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ഉഴവൂർ വിജയൻ നയിക്കുന്ന ഉണർത്ത് യാത്ര വൈകിട്ട് കാസർകോട് നഗരത്തിൽ നിന്നാണ് തുടങ്ങുന്നത്. കെ.പി.സി.സി പ്രസിഡന്‍റ് വി.എം.സുധീരൻ നയിക്കുന്ന ജനരക്ഷ യാത്രക്കും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാർച്ചിനും പിന്നാലെയാണ് രണ്ട് ജാഥകൾ കൂടി കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ആരംഭിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.