ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന് ഇപ്പോള്‍ പറയില്ല –സുധീരന്‍


തൃശൂര്‍: അടുത്ത തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ച് വീണ്ടും അധികാരത്തില്‍ വരുമെന്നും ജയിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന കാര്യം ഇപ്പോള്‍ പറയുന്നില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
ജയിക്കുന്ന എം.എല്‍.എമാരും മുന്നണി നേതൃത്വവുമെല്ലാം ആലോചിച്ച് മുഖ്യമന്ത്രിയെ തീരുമാനിക്കും. യു.ഡി.എഫില്‍ ഇപ്പോള്‍ ഒരു പ്രതിസന്ധിയുമില്ല. എല്‍.ഡി.എഫിലാണ് പ്രതിസന്ധി മുഴുവന്‍- ജനരക്ഷായാത്രക്കിടെ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  
മാണിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍  കെ.പി.സി.സി ഇടപെടേണ്ട ആവശ്യമില്ളെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം തീരുമാനിക്കാനുള്ള  അധികാരം മുഖ്യമന്ത്രിക്കാണ്. മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട വിജിലന്‍സ് കോടതി ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ എസ്.എന്‍.ഡി.പി യോഗം ജന. സെക്രട്ടറിയായി തുടരാന്‍ വെള്ളാപ്പള്ളി നടേശന് ധാര്‍മികമായി അര്‍ഹതയില്ളെന്ന് സുധീരന്‍ പറഞ്ഞു. അഴിമതി അണികളുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമമാണ് വെള്ളാപ്പള്ളി ഇപ്പോള്‍ നടത്തുന്നത്.
ലാവലില്‍ കേസില്‍  കൃത്യസമയത്ത് തന്നെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ഇതില്‍  രാഷ്ട്രീയമില്ല. ഒരു നേതാവിനെയും സംശയത്തിന്‍െറ നിഴലില്‍ നിര്‍ത്താന്‍ യു.ഡി.എഫ് ശ്രമിച്ചിട്ടില്ല. തങ്ങളേക്കാള്‍ കൂടുതല്‍ ഈ കേസില്‍ ഇടപെടലുകളുണ്ടായത് സി.പി.എമ്മിനുള്ളില്‍ നിന്നാണ്. ബാലാനന്ദന്‍ കമീഷനാണ് ആദ്യം ഇതിലെ ക്രമക്കേട് കണ്ടത്തെിയത്്. ലാവലിന്‍ വിഷയത്തില്‍ സി.പി.എമ്മിന്‍െറ മൗനം കുറ്റം ചെയ്തെന്ന് സമ്മതിക്കുന്നതിന് തുല്യമാണ്. ഈ വിഷയത്തില്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മൗനം വെടിയണം.
ഹൈദരാബാദില്‍ ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യക്ക് വഴിവെച്ചത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലും കേന്ദ്രസര്‍ക്കാറിന്‍െറ പിടിപ്പുകേടുമാണ്. അതിന്‍െറ അടിസ്ഥാനത്തില്‍ സ്മൃതി ഇറാനി മന്ത്രിസ്ഥാനം രാജിവെക്കണമെന്ന്  സുധീരന്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.