സ്മൃതി ഇറാനിയുടെ പ്രതികരണം ഭരണഘടനാവിരുദ്ധമെന്ന് വി.എസ്

തിരുവനന്തപുരം: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ദലിത് വിദ്യാര്‍ഥി രോഹിത് വെമുലയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രതികരണം ഭരണഘടനാവിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. ബി.ജെ.പി ഭരണത്തിന്‍കീഴില്‍ ദലിതര്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നതിന്‍െറ മറ്റൊരു മുഖമാണ് ഹൈദരാബാദില്‍ കണ്ടത്. സംഘ്പരിവാറിന്‍െറ ചാതുര്‍വര്‍ണ്യസിദ്ധാന്തത്തിന്‍െറ പ്രതിഫലനവുമാണിത്. ഇതിനെതിരെ പ്രക്ഷോഭം ഉയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ പ്രശ്നത്തെ നിസ്സാരവത്കരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. നായാടി മുതലുള്ള ദലിതരുടെ പേരില്‍ വീമ്പിളക്കുന്ന എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഈ സംഭവത്തില്‍ പ്രതികരിക്കാത്തതെന്തുകൊണ്ടാണെന്നും വി.എസ് ചോദിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT