യു.എ.പി.എ നിയമം ശരിയായ രീതിയിൽ ഉപയോഗിക്കണം- പിണറായി

കോഴിക്കോട്: യു.എ.പി.എ നിയമം തെറ്റായി ഉപയോഗിക്കുന്നതിനെയാണ് സി.പി.എം എതിർക്കുന്നതെന്ന് പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കതിരൂർ മനോജ് വധക്കേസിൽ സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രതിയാക്കിയ നടപടിയെകുറിച്ച് പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഭീകരതയെ എതിർക്കാൻ ഉണ്ടാക്കിയ പ്രത്യേക  നിയമം ശരിയായ രീതിയിൽ ഉപയോഗിക്കണം. മനോജിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്നതിനാണ് യു.എ.പി.എ  അനുസരിച്ച് കേസെടുത്ത്. എന്നാൽ കണ്ണൂരിൽ ഇതിനു മുമ്പും ബോംബെറിഞ്ഞ കേസുകൾ ഉണ്ടായിട്ടുണ്ട്. ആർ.എസ്.എസിനെ സുഖിപ്പിക്കാൻ നടക്കുകയാണ് കോൺഗ്രസെന്നും പിണറായി വ്യക്തമാക്കി.

സോളാർ കേസിൽ ഐ.ജി തെളിവുകൾ നശിപ്പിച്ചതായ ഡി.ജി.പിയുടെ മൊഴി ഞെട്ടിക്കുന്നതാണ്. വാട്ട്സ്അപ്പിൽ ഒരു സന്ദേശം മാറി അയച്ചതിന് കോഴിക്കോട് ഒരു പൊലിസുകാരനെതിരെ നടപടിയെടുത്തവരാണിവർ. എന്നിട്ട് ഇക്കാര്യത്തിൽ എന്താണ് ചെയ്തത്. ഐ.ജിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടേയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും പിന്തുണയുണ്ടായിരുന്നു. അവർ ഉറപ്പു നൽകിയതിനാലാണ് ഐ.ജിക്കെതിരെ നടപടിയുണ്ടാകാത്തതെന്നും പിണറായി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.