ഗൂഢാലോചന: ബാബുവി​െൻറ വാദം തള്ളി കോടിയേരിയും ശിവൻകുട്ടിയും

തിരുവനന്തപുരം: കോഴ ആരോപണമുന്നയിക്കാൻ ബാറുടമകളുമായി ഗൂഢാലോചന നടത്തിയെന്ന കെ ബാബുവിെൻറ ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയും വി ശിവൻകുട്ടി എംഎൽഎയും തള്ളി. യു.ഡി.എഫ് സർക്കാറിനെ താഴെയിറക്കാൻ ബാറുടമകളുമായി ഗൂഢാലോചന നടത്തേണ്ട കാര്യം സി.പി.എമ്മിനില്ലെന്ന് കോടിയേരി പറഞ്ഞു. രാജിെവച്ചതിെൻറ ജാള്യത മറക്കാനാണ് ബാബുവിന്‍റെ ശ്രമം. ബാർക്കോഴ ആരോപണവുമായി സി.പി.എമ്മിന് ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു.

ബാർകോഴ ആരോപണം വരുന്നതിന് മുമ്പ്  ഒരു ബാറുടയും വന്നുകണ്ടിട്ടില്ല. എന്നാൽ സംഭവം നിയമസഭയിൽ ഉന്നയിച്ചതിന് ശേഷം േകസിന്‍റെ വിശദാംശങ്ങളുമായി പലരും വന്നുകണ്ടിരുന്നുവെന്നും  കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. വിജിലന്‍സ് കോടതി പരാമര്‍ശങ്ങള്‍ എല്ലാം അതീവ ഗൗരവമുള്ളതാണ്. ഇതിന് സിപിഎമ്മിനെ  പഴിചാരിയിട്ട് കാര്യമില്ല. ഉപ്പു തിന്നവന്‍ വെള്ളം കുടിക്കും. പറ്റിയ തെറ്റ് ജനങ്ങളോട് തുറന്നു പറയാന്‍ ബാബുവിന് ഇനിയും സമയമുണ്ടെന്നും കോടിയേരി പറഞ്ഞു. വീര്യം കൂടിയ മദ്യത്തിെൻറ ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള മദ്യനയമായിരിക്കും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ സ്വീകരിക്കുകയെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു


ബാബു 10 കോടി രൂപ വാങ്ങിയെന്ന് കോടതി പറയുേമ്പാൾ അന്വേഷണം നേരിടുന്നതിന് പകരം ഗൂഢാലോചന നടന്നെന്ന് പറയുന്നതിൽ കാര്യമില്ലെന്ന് വി ശിവൻകുട്ടി എംഎൽഎ പറഞ്ഞു. യുഡിഎഫ് സർക്കാറിെൻറ  അഴിമതികളെയും കുറിച്ച് പരാതി നൽകാൻ ആളുകൾ പ്രതിപക്ഷ എംഎൽഎമാരുടെ അടുത്ത് വരാറുണ്ട്. ബിജു രമേശ് എെൻറ വീട്ടിൽ വന്നിട്ടുണ്ട്. ബാബുവിെൻയും കെ.എം.മാണിയുടെയും കോഴക്കാര്യത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ബാർ അസോസിയേഷൻ ഭാരവാഹികൾ എംഎൽഎ ക്വാട്ടേഴ്സിൽ വന്നിട്ടുണ്ട്. പാർട്ടിയുടെ നേതാക്കൾ വീട്ടിൽ വരാറുണ്ടെന്നും അതിെൻറ തീയതി കുറിച്ചു െവക്കാറില്ല. ഇതൊക്കെ സാധാരണ നടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗൂഢാലോചന നടന്നെന്ന് പറയുന്ന 2014 ഡിസംബറിന് മുമ്പ് തന്നെ ബാര്‍ ആരോപണം വന്നതാണെന്നും ശിവൻകുട്ടി പറഞ്ഞു.  ഞങ്ങൾ ഗൂഢാലോചന നടത്തിയാൽ ബാബു രാജി വയ്ക്കുമോയെന്നും ശിവൻകുട്ടി ചോദിച്ചു. അരിയെത്ര എന്നുചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം കെ ബാബുവിനെതിരെ ഗൂഢാലോചന നടത്താന്‍ വി.ശിവൻകുട്ടിയുടെ വീട്ടിൽ പോയിട്ടില്ലെന്ന്  ബിജു രമേശ് പറഞ്ഞു. കെ.ബാബുവിെൻറ നിർദേശപ്രകാരം മന്ത്രി വി.എസ്.ശിവകുമാറിനും പണം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും ബിജു രമേശ് തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.