തിരുവനന്തപുരം: നാടോടിനൃത്ത വേദിയില്‍ മകന്‍ ആടുന്നത് കണ്ട് തൊട്ടരികില്‍നിന്ന് പിതാവ് കണ്ണ് തുടക്കുന്നുണ്ടായിരുന്നു. ഒന്നുമില്ലായ്മയില്‍നിന്ന് മകനെ ഇവിടംവരെ എത്തിക്കാന്‍ അയാള്‍ സഹിച്ചത് ചില്ലറയൊന്നുമല്ലല്ളോ. കാസര്‍കോട് രാവണേശ്വരം ചരളില്‍ വീട്ടില്‍ അരുണ്‍ കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും എ ഗ്രേഡ് മികവുമായാണ് ഇന്നലെ വൈകീട്ട് സെന്‍റ് ജോസഫ്സ് സ്കൂളില്‍ നാടോടിനൃത്ത മത്സരത്തിനത്തെിയത്. മകന്‍ ആത്മവിശ്വാസത്തോടെ വേദിയിലേക്ക് കയറുമ്പോള്‍ വേദിക്കരികെ തന്നെ പ്രചോദനമായി അച്ഛന്‍ അശോകനുണ്ടായിരുന്നു.
ഇസ്തിരിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛവരുമാനത്തില്‍ ഒരു പങ്ക് മാറ്റിവെച്ചാണ് അശോകന്‍ മകന്‍ അരുണിനെ നൃത്തം പഠിപ്പിച്ചത്. പഠിച്ചത് കൊണ്ടായില്ലല്ളോ, മത്സരങ്ങളില്‍ പങ്കെടുക്കണം. പക്ഷേ, നൃത്തയിനങ്ങളില്‍ പങ്കെടുക്കണമെങ്കില്‍ നല്ല കാശ് ചെലവാകുമെന്ന് അയാള്‍ക്കറിയാമായിരുന്നു. അതിനുള്ള വക തന്‍െറ കൈയിലില്ളെങ്കിലും മകന്‍െറ ആഗ്രഹത്തിന് തടസ്സം നില്‍ക്കാനയാള്‍ക്ക് തോന്നിയില്ല.
ഒടുവില്‍ അമ്മ രജനി തന്‍െറ കമ്മല്‍ നല്‍കി. തോട്ടം തൊഴിലാളിയായ മുത്തശ്ശി ഇന്ദിരയാകട്ടെ പെന്‍ഷനില്‍നിന്ന് സ്വരുക്കൂട്ടിവെച്ച തുകയും പേരക്കുട്ടിക്കായി നീക്കിവെച്ചു. അതും തികയാതെ വന്നപ്പോള്‍ ലോണെടുത്തു. അങ്ങിനെയാണ് അരുണിന് കലോത്സവ വേദിയില്‍ ചിലങ്ക കെട്ടാനായത്. ചട്ടഞ്ചാല്‍ എച്ച്.എസ്.എസിലെ പത്താംക്ളാസ് വിദ്യാര്‍ഥിയാണ് ഈ മിടുക്കന്‍. കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടിയില്‍ അരുണ്‍ ഒന്നാംസ്ഥാനം നേടിയിരുന്നു.
ചെന്നൈയില്‍ പോയി നൃത്തത്തില്‍ ഉന്നതപഠനം നടത്തണമെന്ന മകന്‍െറ ആഗ്രഹത്തിനു മുന്നില്‍ ഈ പിതാവിന്‍െറ വാക്കുകള്‍ പതറുന്നുണ്ട്.
എങ്കിലും മകനെ ഉയരങ്ങളിലത്തെിക്കാന്‍ എന്ത് കഷ്ടപ്പാടും ഏറ്റെടുക്കാനുള്ള നിശ്ചയദാര്‍ഢ്യം ഈ അച്ഛന്‍െറ വാക്കുകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.