ലക്ഷങ്ങളൊഴുക്കി സംഘനൃത്തം; അപ്പീലിലൂടെ സില്‍വര്‍ ഹില്‍സ്

തിരുവനന്തപുരം: 19 അപ്പീലുകാരടക്കം 33 പേര്‍ മാറ്റുരച്ചതിനാല്‍ രാത്രി രണ്ടുമണിവരെ നീണ്ട  ഹയര്‍സെക്കന്‍ഡറി വിഭാഗം സംഘനൃത്തത്തില്‍ അപ്പീലീലൂടെ എത്തിയ കോഴിക്കോട് സില്‍വര്‍ ഹില്‍സിന് ജയം. സില്‍വര്‍ഹില്‍സിന്‍െറ അമ്പിളി ഉണ്ണികൃഷ്ണനും സംഘവും അത്യുഗ്രന്‍ പ്രകടനത്തിലൂടെ സദസ്യരുടെ കൈയടി നേടുകയും ചെയ്തു. അപ്പീലിലുടെ തന്നെയത്തെിയ തൃശൂര്‍ മണ്ണുത്തി ഡോണ്‍ ബോസ്ക്കോണ് രണ്ടാംസ്ഥാനം. കോട്ടയം സെന്‍റ് ആന്‍റണീസ് ജി.എച്ച്.എസ്.എസ് മൂന്നാമതുമെത്തി.

ഉന്നതിനിവാരം പുലര്‍ത്തിയെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ട മല്‍സരത്തില്‍ ഭൂരിഭാഗം പേര്‍ക്കും എഗ്രേഡ് ലഭിച്ചു. അതേസമയം ലക്ഷങ്ങള്‍ ചെലവാകുന്ന ഈ ഇനങ്ങളില്‍ പണംമുടക്കാന്‍ കഴിയുന്ന അണ്‍എയ്ഡഡ് സ്കൂളുകള്‍ കുത്തകയാക്കുകയാണ്. മുംബൈയില്‍നിന്ന് പ്രൊഫഷണല്‍ കൊറിയോഗ്രാഫര്‍മാരെവരെ കൊണ്ടുവന്ന് രൂപകല്‍പ്പന ചെയ്യിച്ച നൃത്തങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്. സര്‍ക്കസും അക്രോബാറ്റികും മാജിക്കും ചേര്‍ത്തുള്ള ഫ്യഷന്‍ നൃത്തം ആസ്വദിക്കുന്ന പ്രതീതിയാണ് ഇത് പ്രേക്ഷകനില്‍ ഉണ്ടാക്കിയത്.

വേഷത്തിന് ഒരു കുട്ടിക്കുതന്നെ പതിനായിരം രൂപയോളം ചെലവാകുന്ന ഈ നൃത്തയിനം അരങ്ങിലെത്തിക്കാന്‍ ചുരുങ്ങിയത് ഒന്നരലക്ഷം രൂപയെങ്കിലും വേണമെന്നാണ് നൃത്താധ്യാപകര്‍ പറയുന്നത്. അതേമസയം അവതരണത്തില്‍ കാണുന്ന പുതുമ വിഷയത്തില്‍ കാണുന്നില്ല. സ്ത്രീപീഡനം, ജലചൂഷണം, ബാലവേല, പ്രകൃതിചൂഷണം തുടങ്ങിയ ആശയങ്ങളില്‍ കിടന്ന് വട്ടം കറങ്ങുകയായിരുന്നു. ഭൂരിഭാഗം സംഘനൃത്തങ്ങളും.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കോഴിക്കോട് ജില്ലയിലെ പ്രമുഖ അണ്‍എയ്ഡഡ് സ്കൂളുകള്‍ തമ്മില്‍ കടുത്ത മല്‍സരമാണ് നടക്കുന്നത്. ജില്ലാതലത്തിലെ വിജയികളായിരുന്ന സെന്‍റ്ജോസഫ്സ് ആഗ്ലോഇന്ത്യന്‍ ഗേള്‍സ് സ്കൂളിനും, നടക്കാവ് ഗവണ്‍മെന്‍റ് ഗേള്‍സ് സ്ക്കൂളിനും സംസഥാനതലത്തിലും എ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അതേമസയം സംസ്ഥാനത്തിലെ മല്‍സരഫലത്തെ ചോദ്യം ചെയ്തു കൊണ്ട് 8 ടീമുകള്‍ ഹയര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പ്രശസ്ത നൃത്താധ്യാപകരായ ആര്‍.എല്‍.വി മൈഥിലി പ്രസാദ്, സായിപ്രഭ കലാക്ഷേത്ര, ഡോ. സിø വേണുഗോപാല്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.