സി.ബി.ഐയെ തടസ്സപ്പെടുത്താന്‍ സി.പി.എം ശ്രമിക്കുന്നു – ബി.ജെ.പി

വടകര: കതിരൂര്‍ മനോജ് വധക്കേസില്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ പ്രതിചേര്‍ക്കപ്പെട്ടതോടെ സി.പി.എം തീര്‍ക്കുന്ന പ്രതിരോധം സി.ബി.ഐ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള നീക്കത്തിന്‍െറ ഭാഗമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍. ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്‍െറ തുടരന്വേഷണം ഏറ്റെടുക്കുന്നതില്‍നിന്ന് സി.ബി.ഐയെ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യംവെച്ചുകൊണ്ടാണ് സി.പി.എം പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. വടകരയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി വധത്തില്‍ കൊന്നവരെക്കുറിച്ചുള്ള അന്വേഷണം കഴിഞ്ഞിട്ടുണ്ടെങ്കിലും കൊല്ലിച്ചവരെ കണ്ടത്തേണ്ടതുണ്ട്. ഇക്കാര്യം കേന്ദ്രത്തിന്‍െറ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധവും സി.ബി.ഐ അന്വേഷിക്കണമെന്നാണാവശ്യം.എന്നാല്‍, സി.ബി.ഐ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാറോ, കോടതിയോ ആവശ്യപ്പെടണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.