കോഴിക്കോട്: കാല്‍പന്തുകളിയെ ഇത്രമേല്‍ നെഞ്ചേറ്റിയ കോഴിക്കോടിന്‍െറ സ്നേഹം ഒരിക്കലും മറക്കാനാവാത്തതാണെന്ന് ബ്രസീലിന്‍െറ ലോകോത്തര താരം റൊണാള്‍ഡീന്യോ.വിമാനത്താവളത്തിലും ഹോട്ടലിലും സ്വീകാരിക്കാനത്തെിയ ജനക്കൂട്ടം തന്നെ അദ്ഭുതപ്പെടുത്തി. രണ്ടു പതിറ്റാണ്ടിനുശേഷം കോഴിക്കോട് പുന$രാരംഭിക്കുന്ന സേട്ട് നാഗ്ജി ഫുട്ബാളിന്‍െറ ബ്രാന്‍ഡ് അംബാസഡറായി ഞായറാഴ്ച കോഴിക്കോട്ടത്തെിയ റൊണാള്‍ഡീന്യോ മാധ്യമത്തോട് പറഞ്ഞു.
ദീര്‍ഘയാത്ര കഴിഞ്ഞ് ഞായറാഴ്ച രാവിലെ കടവ് റിസോര്‍ട്ടിലത്തെിയ റൊണാള്‍ഡീന്യോ കൊച്ചു കേരളത്തിന്‍െറ ഫുട്ബാള്‍ കമ്പം അനുഭവിച്ചറിയുകയായിരുന്നു. ഇന്ത്യയിലെയും കേരളത്തിലെയും ഫുട്ബാളിനെക്കുറിച്ച് തനിക്ക് കേട്ടറിവ് മാത്രമായിരുന്നുവെന്നും അവസരമൊത്താല്‍ ഐ.എസ്.എല്‍ കളിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും രണ്ടുതവണ ലോക ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡീന്യോ പറഞ്ഞു. ‘ഫുട്ബാളിന് ജനത്തെ ഒന്നാക്കാനുള്ള ശേഷിയുണ്ട്. രാജ്യ പരിധികള്‍ക്കപ്പുറത്തെ സൗഹൃദത്തിന്‍െറ പാഠങ്ങള്‍ എനിക്കു നല്‍കിയത് അതാണ്. നാഗ്ജി കപ്പ് അംബാസഡര്‍ ആകാന്‍ സാധിച്ചതിലും അഭിമാനമുണ്ട്’- അദ്ദേഹം പറഞ്ഞു. റൊണാള്‍ഡീന്യോക്ക് ചാമ്പ്യന്‍ഷിപ്പിന്‍െറ മീഡിയ പാര്‍ട്ണറായ മാധ്യമത്തിന്‍െറ സ്നേഹോപഹാരം മാര്‍ക്കറ്റിങ് മാനേജര്‍ കെ. ജുനൈസ്, പി.ആര്‍. മാനേജര്‍ കെ.ടി. ഷൗക്കത്തലി, ന്യൂസ് എഡിറ്റര്‍ ബി.കെ. ഫസല്‍ എന്നിവര്‍ ചേര്‍ന്ന് നല്‍കി.
മോണ്ടിയാല്‍ സ്പോര്‍ട്സ് ചെയര്‍മാന്‍ വി.പി. ഹിഫ്സുര്‍റഹ്മാന്‍ എന്നിവര്‍ സന്നിഹിതനായിരുന്നു.രാവിലെ വിമാനത്താവളത്തില്‍ മിനാര്‍ ടി.എം.ടി ജനറല്‍ മാനേജര്‍ സുല്‍ഫീക്കര്‍, അഡ്വര്‍ടൈസ്മെന്‍റ് മാനേജര്‍ മുഹമ്മദ് സാദിഖ്, മാധ്യമം മാര്‍ക്കറ്റിങ് മാനേജര്‍ മുഹ്സിന്‍ എം. അലി, പ്രൊഡക്ഷന്‍ മാനേജര്‍ റഷീദലി, റെസിഡന്‍റ് മാനേജര്‍ വി.സി. സലീം, അക്കൗണ്ട്സ് മാനേജര്‍ നബീല്‍ എന്നിവരും സ്വീകരിക്കാനത്തെിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.