തിരുവനന്തപുരം: ഒപ്പനയിൽ വീണ്ടും കോഴിക്കോടൻ ആധിപത്യം. ഏറെക്കാലം കോഴിക്കോട് ഗേൾസിന് സ്വന്തമായിരുന്ന എച്ച്.എസ്, എച്ച്.എസ്.എസ് ഒപ്പന കിരീടം 2013ലാണ് സിൽവർ ഹിൽസിലൂടെ കോഴിക്കോടിന് തിരികെ ലഭിച്ചത്. പക്ഷേ, കഴിഞ്ഞ രണ്ടു വർഷവും പിന്നാക്കംപോയി.
അനന്തപുരിയിൽ രണ്ടു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് ഇക്കുറി സിൽവർ ഹിൽസ് മണവാട്ടിപ്പട്ടം കോഴിക്കോട്ട് തിരിച്ചെത്തിച്ചത്. കണ്ണൂർ പറശ്ശിനിക്കടവിലെ നാസറിനോടാണ് ഇതിന് അവർ നന്ദി പറയുന്നത്. വല്ല്യുമ്മ ഹലീമയിൽനിന്ന് ഒപ്പനയുടെ ബാലപാഠങ്ങൾ പഠിച്ച നാസർ ഒപ്പനപ്രേമം മൂലം വീടിന് പേരിട്ടതുപോലും ഇശൽ മഹൽ ഒപ്പനപ്പുരയെന്നാണ്.
24 വർഷമായി ഒപ്പനരംഗത്തുള്ള നാസർ 100 കുട്ടികളെയാണ് ഇത്തവണ പരിശീലിപ്പിച്ചത്. ഇവരിൽ എല്ലാവർക്കും എ ഗ്രേഡ് കിട്ടി. 10 ടീമുകളെയാണ് ഇക്കുറി കലോത്സവത്തിനെത്തിച്ചത്. ഹൈസ്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനവും നാസർ പരിശീലിപ്പിച്ച കുട്ടികൾക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.