തിരുവനന്തപുരം: കലോത്സവ വേദിയിൽ അനുജത്തിക്ക് നേരിടേണ്ടിവന്ന വേദന പറഞ്ഞ് മോണോആക്ടിൽ ജ്യേഷ്ഠൻ ഒന്നാമതെത്തി. എറണാകുളം ജില്ലാ കലോത്സവത്തിൽ നൃത്തയിനങ്ങളിൽ മത്സരിച്ച സഹോദരിയോട് കോഴ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയാറല്ലെന്നായിരുന്നു കലാകുടുംബത്തിെൻറ നിലപാട്. ഫലം വന്നപ്പോൾ കുറഞ്ഞ പോയൻറുകൾ നൽകി നോർത് പറവൂർ സമൂഹം എച്ച്.എസിലെ വിദ്യാർഥിനി അമൃതവർഷ അവസാന പട്ടികയിലായി.
ഡി.ഡിക്ക് അപ്പീൽ നൽകിയെങ്കിലും തള്ളി. കോടതിയെ സമീപിച്ചെങ്കിലും മാർക്ക് കുറവായതിനാൽ അനുകൂല തീരുമാനം ഉണ്ടായില്ല. അനുജത്തിയുടെ കണ്ണീരുള്ള കലോത്സവ കോഴക്കഥ പറഞ്ഞാണ് എറണാകുളം എസ്.എൻ.എം.എച്ച്.എസ്.എസിലെ ആകാശ് ആഞ്ജനേയ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാമതെത്തിയത്.
സാറാ ജോസഫിെൻറ മുടിത്തെയ്യം പറഞ്ഞാണ് അനുജത്തി അമൃതവർഷ ഒന്നാമതെത്തിയത്. സിനിമാ നടനായ കണ്ണൻ ജി. നാഥിെൻറയും നർത്തകിയായ സീമാ കണ്ണെൻറയും മക്കളാണിരുവരും. കലാഭവൻ നൗഷാദിെൻറ കീഴിലാണിരുവരും മോണോആക്ട് അഭ്യസിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.