തിരുവനന്തപുരം: ഒരിക്കല്‍ വെറുക്കപ്പെട്ടവരായി കണക്കാക്കപ്പെട്ടവരെ മുന്നില്‍നിര്‍ത്തിയുള്ള യുദ്ധമാണ് സി.പി.എം നടത്തുന്നതെന്ന് മന്ത്രിസ്ഥാനം രാജിവെച്ച കെ.ബാബു. വി. ശിവന്‍കുട്ടിയുടെ തിരുവനന്തപുരത്തെ വീട്ടില്‍വെച്ച് ബിജു രമേശ് ഉള്‍പ്പെടെ ബാറുടമകളുടെ സാന്നിധ്യത്തില്‍ സര്‍ക്കാറിനെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായും പ്രസ്ക്ളബിന്‍െറ ‘മുഖാമുഖ’ത്തില്‍ ബാബു വ്യക്തമാക്കി.
വ്യക്തികളെ തേജോവധം ചെയ്യുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. കണ്ടംചെയ്തവരുടെ വാക്കുകള്‍ വിശ്വസിച്ചാണിത്. ഒരിക്കല്‍ ‘വെറുക്കപ്പെട്ടവരെ’ മഹത്ത്വവത്കരിച്ചാണ് മാനംമര്യാദക്ക് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ തേജോവധം ചെയ്യുന്നത്.
ഇത്തരം ആള്‍ക്കാരുടെ വാക്കുകേട്ട് നടത്തുന്ന മാധ്യമവിചാരണ അവസാനിപ്പിക്കാന്‍ മാധ്യമങ്ങളും തയാറാകണം. നിയമവിരുദ്ധമായി ഒരുകാര്യവും ചെയ്തിട്ടില്ല. മറിച്ചാണെങ്കില്‍ ചൂണ്ടിക്കാട്ടാം.മദ്യനയത്തിന്‍െറ പേരില്‍ തങ്ങളെ കുന്തമുനയില്‍ നിര്‍ത്താന്‍ ശ്രമിച്ചവര്‍ ഭാവിയിലെ മദ്യനയം സംബന്ധിച്ച ചിലരുടെ പ്രസ്താവനകള്‍ വന്നിട്ടും കണ്ടതായി നടിക്കുന്നില്ല. ഇപ്പോഴും തനിക്കെതിരെ ഒരു കേസുപോലും നിലവിലില്ല. പക്ഷേ, കഴിഞ്ഞ കുറച്ചുകാലമായി സി.പി.എം തന്നെ വേട്ടയാടുകയാണ്. ഒരാള്‍ ഒഴികെ മറ്റാരും തനിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല. ആരോപണം ഉന്നയിച്ചാല്‍ അക്കാര്യം തെളിയിക്കാന്‍ കഴിയണം. തനിക്കെതിരെ ആരോപണം ഉന്നയിച്ചയാള്‍ക്കെതിരെ മാനനഷ്ടകേസ് കൊടുത്തപ്പോള്‍ ആരോപണം തെളിയിക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നതിനു പകരം അദ്ദേഹം കോടതിയെ സമീപിച്ച് കേസിന് സ്റ്റേ സമ്പാദിക്കുകയായിരുന്നു. സെക്രട്ടേറിയറ്റിലെ ഓഫിസിലത്തെി പണം കൈമാറിയെന്നാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാമാന്യബോധമുള്ള ആരും ഓഫിസില്‍ പണം എത്തിക്കാന്‍ പറയില്ല. സെക്രട്ടേറിയറ്റില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് തന്‍െറ ഒൗദ്യോഗിക വസതി. അങ്ങനെയെങ്കില്‍ പണം തന്‍െറ വസതി
യില്‍ എത്തിക്കാന്‍ പറയാമായിരുന്നില്ളേയെന്നും ബാബു ചോദിച്ചു.
വിജിലന്‍സ് കോടതി ഉത്തരവിനെതിരെ ഹൈകോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടായാല്‍ മന്ത്രിസ്ഥാനത്ത് മടങ്ങിവരുമോയെന്ന ചോദ്യത്തിന് വ്യക്തമായി പ്രതികരിക്കാന്‍ ബാബു തയാറായില്ല. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ പ്രതികരിക്കാനില്ളെന്നായിരുന്നു മറുപടി.
താന്‍ രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൊടുത്തിട്ടുണ്ട്. വിധിപ്പകര്‍പ്പുപോലും കാണാതെയാണ് രാജിക്ക് തയാറായത്. എം.എല്‍.എ ഹോസ്റ്റലില്‍ മുറി ലഭിക്കുന്നതിന്് കത്തുനല്‍കിയിട്ടുണ്ട്. ഓഫിസും ഒൗദ്യോഗിക വസതിയും ഒഴിയുന്നതിന് നടപടി ആരംഭിച്ചതായും ബാബു അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.