തിരുവനന്തപുരം: സോളാര്‍ ഭൂകമ്പത്തിന്‍െറ തുടര്‍ ചലനങ്ങള്‍ക്കിടെ ആര്‍.എസ്.പിയിലെ കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെക്കുമെന്നും ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ ആര്‍.എസ്.പിക്ക് രൂപംനല്‍കും. തന്നോടൊപ്പം ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പാര്‍ട്ടിയും മുന്നണിയും വിടുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
കാട്ടക്കട മണ്ഡലത്തിലെ മലയിന്‍കീഴില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന സ്പീക്കര്‍ എന്‍. ശക്തനെ അവിടെ പോയികണ്ട് രാജി സമര്‍പ്പിക്കുകയായിരുന്നു. ആത്മാഭിമാനമുള്ള ആര്‍ക്കും യു.ഡി.എഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കാനാവില്ളെന്ന് അദ്ദേഹം ആരോപിച്ചു. കുഞ്ഞുമോനൊപ്പം ആര്‍.എസ്.പിയിലെ ഒരു വിഭാഗവും പാര്‍ട്ടി വിടുമെന്നാണ് സൂചന. ആര്‍.എസ്.പി ദേശീയസമിതി അംഗമായിരുന്ന കുഞ്ഞുമോന്‍ എല്ലാ ചുമതലകളും ഒഴിഞ്ഞു.
കൊല്ലം ജില്ലയിലെ കുന്നത്തൂര്‍ മണ്ഡലം പ്രതിനിധിയായ കുഞ്ഞുമോന്‍ പാര്‍ട്ടിവിട്ട് എല്‍.ഡി.എഫിലേക്ക് പോകുമെന്ന അഭ്യൂഹം ഏറെനാളായി ഉണ്ടായിരുന്നു.
നിയമസഭാ സമ്മേളനം ഫെബ്രുവരി അഞ്ചിന് തുടങ്ങാനിരിക്കുകയും സോളാര്‍ വിഷയത്തില്‍ രാഷ്ട്രീയം കലങ്ങിമറിയുകയും ചെയ്ത ഘട്ടത്തിലാണ് രാജി പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.