ഉമ്മൻചാണ്ടിക്കെതിരെ ആർ. ചന്ദ്രശേഖരന്‍റെ ഫേസ്ബുക് പോസ്റ്റ്

കോഴിക്കോട്: സരിത നായരുടെ മൊഴിയെ തുടർന്ന് രാഷ്ട്രീയ പ്രതിസന്ധിയിൽപ്പെട്ട മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ ഒളിയമ്പെയ്ത് ഐ ഗ്രൂപ്പ് നേതാവും ഐ.എൻ.ടി.യുസി സംസ്ഥാന പ്രസിഡന്‍റുമായ ആർ. ചന്ദ്രശേഖരൻ രംഗത്ത്. കരുണാകരനെ പുറത്താക്കിയ സംഭവം ചൂണ്ടിക്കാട്ടി ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ടെന്ന്  ഫേസ്ബുക്കിലെ പോസ്റ്റിൽ ചന്ദ്രശേഖരൻ പറയുന്നു. ലീഡറെ പിറകില്‍ നിന്ന് കുത്തി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് കാലം തിരിച്ചടി നല്‍കുകയാണെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:

"ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളുമായിരുന്നു ശ്രീ. കെ. കരുണാകരന്‍. കോണ്‍ഗ്രസുകാരുടെ മനസ്സില്‍ ഇന്നും ജ്വലിച്ചു നില്‍ക്കുന്ന ഒരോര്‍മ്മയാണ് ലീഡറുടേത്. പ്രിയപ്പെട്ട ലീഡറെ പിറകില്‍നിന്ന് കുത്തി മുറവിളികൂട്ടി അധികാരത്തില്‍ നിന്ന് പുറത്താക്കിയവര്‍ക്ക് തന്നെ കാലം തിരിച്ചടി നല്‍കുന്നു. ചെയ്തുപോയ മഹാ പാപങ്ങള്‍ക്ക്‌ ലഭിക്കുന്ന ശിക്ഷയ്ക്ക് കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോ. ഇനിയെന്ത്? പാര്‍ട്ടിയോ ജനങ്ങളോ തീരുമാനിക്കേണ്ടത്?"

 

 

 

ചരിത്രം ചിലപ്പോഴെങ്കിലും ആവര്‍ത്തിക്കപ്പെടാറുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരികളിലൊരാള...

Posted by R Chandrasekaran on Thursday, January 28, 2016
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.