ഉമ്മൻചാണ്ടി മന്ത്രിസഭയിലെ അഴിമതിക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു –വി.എസ്​

കോഴിക്കോട്: കെ ബാബു മന്ത്രിസ്ഥാനത്ത് തിരിച്ചു വരുന്നതിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനനന്ദനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും രംഗത്ത്. മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മന്ത്രിസഭയിലെ അഴിമതിക്കാരും കള്ളന്മാരും ചേർന്ന് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് പറഞ്ഞു. ഇൗ കള്ളക്കളികൾ മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണമെന്നും വി.എസ് ആവശ്യപ്പെട്ടു.

കെ. ബാബു വീണ്ടും മന്ത്രിയാകുന്നതു ജനാധിപത്യത്തെ അട്ടിമറിക്കലാണെന്ന്  ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരനും പറഞ്ഞു. കോണ്‍ഗ്രസില്‍ ആദര്‍ശ ധീരന്മാര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതിനെ എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.