ജിഷ വധക്കേസ്: കോടതി ഇടപെട്ടു; പ്രതിയെ മുഖം മറക്കാതെ ഹാജരാക്കി

കൊച്ചി: മജിസ്ട്രേറ്റിന്‍െറ ശക്തമായ ഇടപെടലിനത്തെുടര്‍ന്ന് ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്ലാമിനെ മുഖം മറക്കാതെ കോടതിയില്‍ ഹാജരാക്കി. കുറുപ്പംപടി കോടതിയുടെ ചുമതല വഹിക്കുന്ന പെരുമ്പാവൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് വി. മഞ്ജു ജൂലൈ 13 വരെ പ്രതിയെ വീണ്ടും റിമാന്‍ഡ്  ചെയ്തു. തുടര്‍ന്ന് ജില്ലാ ജയിലില്‍ അടച്ചു. നിയമതടസ്സമുള്ളതിനാല്‍ കസ്റ്റഡി സമയം നീട്ടിച്ചോദിക്കാതെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈ.എസ്.പി എസ്. ശശിധരന്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
പ്രതിയെ മുഖം മറക്കാതെ വേണം ഹാജരാക്കാനെന്ന് കോടതി പൊലീസിന് കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു.

തിരിച്ചറിയല്‍ പരേഡിന് വേണ്ടി മുഖം മറക്കണമെന്ന പൊലീസിന്‍െറ ആവശ്യം പരിഗണിച്ചാണ് ആദ്യം ഇതിന് അനുവദിച്ചത്. തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയാക്കുകയും ആലുവ പൊലീസ് ക്ളബില്‍ അമ്മ രാജേശ്വരി അടക്കമുള്ളവരെ പ്രതിയെ കാണിക്കുകയും ചെയ്തു. ജിഷയുടെ വീട്ടില്‍ അടക്കം പലയിടത്തും പ്രതിയെ മുഖം മറച്ച് കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്. ഇനി ഇത് അനുവദിക്കാനാവില്ളെന്ന് കോടതി പൊലീസിനെ അറിയിക്കുകയായിരുന്നെന്ന് അറിയുന്നു.

10 ദിവസത്തില്‍ കൂടുതല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ നിയമതടസ്സമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍  വെളിപ്പെടുത്തി. ഈ സാഹചര്യത്തിലാണ് റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എങ്കിലും പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച 3.50ഓടെയാണ് പ്രതിയെ കോടതി കോമ്പൗണ്ടില്‍ എത്തിച്ചത്. ജയിലില്‍ പ്രതിയുമായി കേസിനെക്കുറിച്ച് ചോദിച്ചറിയാന്‍ അനുവദിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്‍െറ അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും.

നിസ്സംഗനായും ചിരിച്ചും അമീറുല്‍ ഇസ്ലാം

 ജിഷയെന്ന ദലിത് നിയമവിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ കൊടും കുറ്റവാളിയായാണ് താന്‍ കോടതിക്കുമുന്നില്‍ നില്‍ക്കുന്നതെന്ന ബോധം ഒട്ടുംതന്നെ പ്രതി അമീറുല്‍ ഇസ്ലാമില്‍ പ്രകടമായില്ല. തികച്ചും നിസ്സംഗതയോടെയുള്ള പ്രതിയുടെ നില്‍പും പ്രതികരണവും ഏവരിലും അദ്ഭുതമുളവാക്കി. റിമാന്‍ഡ് ചെയ്ത് ജയിലിലേക്ക് കൊണ്ടുപോകുമ്പോഴും ഭാവഭേദമില്ലാതെ പൊലീസിന്‍െറ നിര്‍ദേശങ്ങള്‍ അപ്പാടെ അനുസരിക്കുകയായിരുന്നു പ്രതി.

മഞ്ഞയും നീലയും വെള്ളയും വരയുള്ള ടീ ഷര്‍ട്ടും പാന്‍റ്സും ധരിച്ചത്തെിയ പ്രതിയുടെ മുഖം നേരത്തേ പ്രചരിപ്പിച്ചതില്‍നിന്നും പുറത്തിറക്കിയ രേഖാചിത്രത്തില്‍നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു. പ്രതിക്കൂട്ടില്‍ എല്ലാവരെയും വീക്ഷിച്ച് നിന്ന അമീറുല്‍ ഇസ്ലാമിനോട് പൊലീസിനെതിരെ പരാതിയുണ്ടോ എന്ന് ദ്വിഭാഷിയുടെ സഹായത്തോടെ കോടതി ചോദിച്ചു. ഇല്ളെന്നായിരുന്നു മറുപടി. ജൂണ്‍ 17ന് ആദ്യം റിമാന്‍ഡ് ചെയ്യുമ്പോള്‍ കോടതിയുടെ ചോദ്യത്തിന് തന്‍െറ ഗ്രാമത്തിലേക്ക് പോകണമെന്നായിരുന്നു പ്രതിയുടെ പ്രതികരണം. ജൂലൈ 13വരെ റിമാന്‍ഡ് ചെയ്യുന്നുവെന്ന് കോടതി അറിയിച്ചപ്പോഴും ഭാവമാറ്റമുണ്ടായില്ല.

തുടര്‍ന്ന് പൊലീസ് വലയം തീര്‍ത്ത് പ്രതിയെ വാഹനത്തില്‍ കയറ്റി. മാധ്യമപ്രവര്‍ത്തകരും കോടതി ജീവനക്കാരും പ്രതിയുടെ ചിത്രമെടുക്കാന്‍ തിരക്കുകൂട്ടി. ‘അമീര്‍ ഇങ്ങോട്ടുനോക്കൂ’വെന്ന് ചിലര്‍ ഹിന്ദിയില്‍ ആവശ്യപ്പെട്ടപ്പോള്‍ നിസ്സംഗനായി പ്രതി അതും അനുസരിച്ചു. ദൃശ്യമാധ്യമ കാമറകള്‍ തന്നെ വട്ടംചുറ്റുന്നത് തുടര്‍ന്നപ്പോള്‍ തലകുനിച്ചിരുന്നു. എന്നാല്‍, ‘നേരെയിരിക്ക്’ എന്നും ‘വേണമെങ്കില്‍ പിന്നിലെ സീറ്റില്‍ ഇരുന്നോളൂ’ എന്നും പൊലീസ് പറഞ്ഞപ്പോള്‍ ചിരിയായിരുന്നു പ്രതികരണം. അയാളെ ഒരിക്കല്‍ പോലും അസ്വസ്ഥനായോ മറ്റോ കണ്ടില്ല. 4.50ഓടെ ജില്ലാ ജയിലിലേക്ക് പൊലീസ് വാഹനം നീങ്ങി. പ്രതിയുമായുള്ള പൊലീസ് വാഹനം റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ ചെറിയ ഗതാഗതക്കുരുക്കില്‍പെട്ടു. റോഡില്‍ തടിച്ചുകൂടിയ ആളുകള്‍ വാഹനത്തിനരികിലേക്ക് പ്രതിയെ അടുത്ത് കാണാന്‍ ഇരമ്പിപ്പാഞ്ഞു. എന്നാല്‍, പെട്ടെന്ന് വാഹനം മുന്നോട്ടുനീങ്ങി.
്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.