ചികിത്സ വിഫലം, ചാട്ടംതെറ്റി വീണ പുലിക്കുട്ടി ചത്തു

കൊല്ലം: പരിക്കേറ്റ നിലയില്‍ വനത്തില്‍നിന്ന് കണ്ടത്തെി ജില്ലാ മൃഗാശുപത്രിയിലത്തെിച്ച പുള്ളിപ്പുലിക്കുട്ടി ചത്തു. വനത്തില്‍നിന്ന് പരിക്കേറ്റ നിലയില്‍ കണ്ടത്തെിയ പുലിക്കുട്ടി ഞായറാഴ്ച രാത്രിയാണ് ചത്തത്.  തിങ്കളാഴ്ച പുലര്‍ച്ചെ പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫിസില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ശ്വാസകോശത്തില്‍ വാരിയെല്ല് തുളച്ചുകയറിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. പൊട്ടിയ വാരിയെല്ല് ശ്വാസകോശത്തില്‍ തുളച്ചുകയറിയതിനെ തുടര്‍ന്ന് ദ്വാരമുണ്ടായി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ജഡം പാലോട് വനത്തില്‍ സംസ്കരിച്ചു. പത്തനാപുരം ഫോറസ്റ്റ് റെയ്ഞ്ചില്‍പെട്ട വെള്ളംതെറ്റി വനത്തിലെ ഓന്തുപാറയില്‍ ശനിയാഴ്ച രാവിലെയാണ് പരിക്കേറ്റ പുലിക്കുട്ടിയെ വനംവകുപ്പു ഉദ്യോഗസ്ഥര്‍ കണ്ടത്തെിയത്. ചാട്ടം പിഴച്ച് മരത്തില്‍നിന്ന് വീണതാകാമെന്നാണ് വനം വകുപ്പിന്‍െറ നിഗമനം. ശസ്ത്രക്രിയക്കുശേഷം ഞായറാഴ്ച രാവിലെ പുലിക്കുട്ടി എഴുന്നേറ്റിരുന്നെങ്കിലും വൈകുന്നേരം സ്ഥിതി വഷളായി. ആറുമുതല്‍ എട്ടു മാസംവരെ പ്രായവും  9.6 കിലോ ഭാരമുള്ളതുമായ പെണ്‍പുലിക്കുട്ടിയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.