കൊച്ചി: മുന്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍െറ നിര്യാണത്തത്തെുടര്‍ന്ന് ഒൗദ്യോഗിക വസതിയില്‍ പന്തല്‍ ഒരുക്കിയതിന്‍െറ പണം നല്‍കാത്തതിന് സര്‍ക്കാറിനെതിരെ ഹരജി. 2015 മാര്‍ച്ച് ഏഴുമുതല്‍ 14വരെ വീട്ടുമുറ്റത്ത് പന്തല്‍ സൗകര്യം ഒരുക്കിയെങ്കിലും ഇതുവരെ പണം നല്‍കിയിട്ടില്ളെന്ന് ചൂണ്ടിക്കാട്ടി കരാറുകാരനായ തിരുവനന്തപുരം ആനയറ സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സര്‍ക്കാറിലെ ഉത്തരവാദപ്പെട്ടവരുടെ നിര്‍ദേശപ്രകാരം പന്തല്‍ സൗകര്യം ഒരുക്കുകയും അതുമായി ബന്ധപ്പെട്ടുണ്ടായ ചെലവ് കൃത്യമായി അറിയിക്കുകയും ചെയ്തിട്ടും പണം നല്‍കാന്‍ തയാറായില്ളെന്നാണ് ഹരജിയിലെ ആരോപണം. നിയമസഭാ സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ തുടങ്ങിയവരാണ് എതിര്‍ കക്ഷികള്‍. ഹരജി ഫയലില്‍ സ്വീകരിച്ച ജസ്റ്റിസ് പി.ബി. സുരേഷ് കുമാര്‍ സര്‍ക്കാറിന്‍െറ വിശദീകരണം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.